
ബോളിവുഡിലും ഹോളിവുഡിലും ഒരേപോലെ തിളങ്ങി നിൽക്കുന്ന താരമാണ് പ്രിയങ്ക ചോപ്ര. തന്റേതായ ഫാഷൻ സ്റ്റേറ്റ്മെന്റുകളും പ്രിയങ്കയ്ക്കുണ്ട്. പല കാര്യങ്ങളിലും കൃത്യമായി നിലപാടുകൾ ഉള്ള താരങ്ങളിൽ ഒരാൾ കൂടിയാണ് പ്രിയങ്ക. ഇടയ്ക്ക് അൺഫിനിഷ്ഡ് എന്ന പേരിൽ ഒരു പുസ്തകവും പ്രിയങ്ക പുറത്തിറക്കിയിരുന്നു. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ പ്രിയങ്ക പങ്കുവയ്ക്കുന്ന ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഇപ്പോൾ സ്വിമിങ് പൂളിൽ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.
നിരവധി ചിത്രങ്ങളാണ് പ്രിയങ്കയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. എൻഡിങ് തിങ്സ്, ഇറ്റ്സ് ഓൾ കമിംഗ് ബാക്ക് ടു മീ, സിറ്റാഡൽ ബോളിവുഡ് ചിത്രമായ ജീ ലെ സരാ എന്നിവയാണ് പ്രിയങ്കയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ. ഫാഷൻ വേദികളിലും നിറസാന്നിധ്യമാണ് പ്രിയങ്ക.






