
തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് സിബിഐ സംഘം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ തെളിവെടുപ്പ് നടത്തി. മൂന്മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ നല്കിയ പരാതിയിലാണ് തെളിവെടുപ്പ്. പരാതിക്കാരിയും ക്ലിഫ് ഹൗസിലെത്തിയിരുന്നു.
2012 െസപ്തംബര്‍ 9ന് പരാതിക്കാരിയെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി ഔദ്യോഗിക കാര്യങ്ങള്‍ക്കായി ക്ലിഫ് ഹൗസിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. ആറ് വര്‍ഷം ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് തള്ളിയിരുന്നു. ഇതിനെതിരെ പരാതിക്കാരി എല്‍.ഡി.എഫ് സര്‍ക്കാരിന് പരാതി നല്‍കുകയും 2021 ഫെബ്രുവരിയില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കുകയുമായിരുന്നു.
പത്തു വര്‍ഷം മുന്‍പ് നടന്നുവെന്ന് പറയപ്പെടുന്ന കേസില്‍ കാര്യമായ തെളിവുകള്‍ ലഭിക്കില്ലെന്ന് ബോധ്യമുള്ള സിബിഐക്ക് സ്ഥലപരിശോധന നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കുകയാണ് ഇന്നത്തെ തെളിവെടുപ്പിന്റെ പ്രധാനലക്ഷ്യം.
സോളാര്‍ പീഡനവുമായി ബന്ധപ്പെട്ട് ആറ് കേസുകളാണ് സിബിഐ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നേരത്തെ ഹൈബി ഈഡന്, അടൂര്‍ പ്രകാശ്, കെ.സി വേണഗോപാല്‍ എന്നിവര്‍ക്കെതിരായ കേസുകളിലും സിബിഐ സമാനമായ തെളിവെടുപ്പ് നടത്തിയിരുന്നു.






