
ചന്ദന്‍ കുമാര്‍ എഴുതി ദീപക് കുമാര്‍ മിശ്ര സംവിധാനം ചെയ്ത പഞ്ചായത്ത് എന്ന സീരീസ് ഏറെ ചര്‍ച്ചയായ ഒരു ഇന്ത്യന്‍ സീരീസാണ്. 2020ല്‍ ആമസോണ്‍ പ്രൈമില്‍ വന്ന സീരിസില്‍ 30, 40 മിനിറ്റ് ദൈര്‍ഘ്യമുള്ള എട്ട് എപ്പിസോഡാണ് ഉണ്ടായിരുന്നത്. ഏറെ രസകരമായ നര്‍മ്മ മുഹൂര്‍ത്തങ്ങളുമായി പഞ്ചായത്ത് സീസണ് 2 വരികയാണ്. ഇപ്പോഴിതാ ട്രെയിലര്‍ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. മെയ് 20നാണ് സീരീസ് ആമസോണ്‍ പ്രൈമില്‍ എത്തുന്നത്.
അധികം ഒച്ചപ്പാടില്ലാതെ രസകരമായി അത്യന്തം റിയലിസ്റ്റിക്കായി കാര്യങ്ങള്‍ പറഞ്ഞ പഞ്ചായത്ത് സീരീസിന്റെ കഥയും സംവിധാനവും കഥാപാത്ര നിര്‍മ്മിതിയുമെല്ലാം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. സാധാരണ രീതിയിലുള്ള ഹിന്ദി സീരീസുകളില്‍ നിന്ന് വ്യത്യസ്തമായി ഏറെ ലളിതവും അതോടൊപ്പം തന്നെ റിയലിസ്റ്റിക്കുമായൊരുക്കിയ സീരീസ് ചിരിക്കാനും ഒപ്പം ചിന്തിക്കാനുമുള്ള വക നല്‍കുന്നതാണ്.
ഉത്തരേന്ത്യന്‍ ഗ്രാമങ്ങളെ അതി നാടകീയതയോ സാങ്കല്പികമായോ അല്ലാതെ അതായിരിക്കുന്ന അവസ്ഥയില്‍ തന്നെ ചിത്രകരിച്ചിരിക്കുന്നതാണ് സീരീസിലെ പ്രത്യേകത. ജിതേന്ദ്രകുമാര്‍, നീന ഗുപ്ത, രഘുബീര്‍ യാദവ്, ബിശ്വപതി സര്‍ക്കാര്‍, പൂജ സിംഗ് തുടങ്ങി നിരവധി താരങ്ങളാണ് സീരീസില്‍ അഭിനയിച്ചിട്ടുള്ളത്.






