
കോമഡി വേദികളിലൂടെയും ചെറിയ ചെറിയ വേഷങ്ങളിലൂടെയും പ്രേക്ഷകഹൃദയം കീഴടക്കിയിരുന്ന നടനാണ് സുരാജ് വെഞ്ഞാറമൂട്. ഹാസ്യതാരമായും ഇപ്പോള്‍ കൊമേഷ്യല്‍ സിനിമകളില്‍ നായകനായും എത്തിനില്‍ക്കുന്ന നടനാണ് സുരാജ്. തിയേറ്ററില്‍ വന്‍ വിജയം നേടി പ്രേക്ഷകപ്രശംസ ഏറ്റുവാങ്ങി പ്രദര്‍ശനം തുടരുന്ന സിനിമയായ ‘ജനഗണമന’യിലും ശക്തമായ ഒരു കഥാപാത്രമായി സുരാജ് നിറഞ്ഞു നില്‍ക്കുന്നുണ്ട്.
ഇപ്പോഴിതാ മമ്മൂട്ടിയെക്കുറിച്ച് സുരാജ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സിനിമാ മേഖലയില്‍ സുരാജിന് ഏറ്റവും അടുപ്പമുള്ള താരങ്ങളിലൊരാളാണ് മമ്മൂട്ടി. രാജമാണിക്യം എന്ന ചിത്രത്തില്‍ മമ്മൂട്ടിയെ തിരുവനന്തപുരം സ്ലാങ് പഠിപ്പിക്കാന്‍ എത്തിയ സുരാജ് പിന്നീട് ആ ബന്ധം തുടരുകയായിരുന്നു. പിന്നീട് മമ്മൂട്ടിയോടൊപ്പം നിരവധി ചിത്രങ്ങളിലാണ് സുരാജ് അഭിനയിച്ചത്.
‘‘ഏത് പാതിരാത്രിക്കും വിളിക്കാന്‍ സ്വാതന്ത്ര്യമുള്ള വ്യക്തിയാണ് മമ്മൂക്ക. ഞാന്‍ അധികം എല്ലാവരേയും വിളിക്കുന്ന ഒരാളല്ല. അത് പണ്ട് മുതലേ അങ്ങനെയാണ്. നമ്മുടെ മനസിലെ സ്നേഹം കാണിക്കാന്‍ എന്നും വിളിക്കണമെന്നില്ലല്ലോ. എന്ത് പ്രശ്നമുണ്ടായാലും വിളിക്കാനുള്ള സ്വാതന്ത്ര്യം മമ്മൂക്ക എനിക്ക് നല്‍കിയിട്ടുണ്ട്. എന്നുവെച്ച് ഞാന്‍ എപ്പോഴും വിളിച്ച് ബുദ്ധിമുട്ടിക്കാറില്ല. പിന്നെ ചാക്കോച്ചനെ വിളിക്കാറുണ്ട്. രാജൂനെ വിളിക്കാറുണ്ട്. എന്നാല്‍ അത് എന്താണ് ആവശ്യം എന്നത് അനുസരിച്ച് ഇരിക്കും. ഇടക്ക് മെസേജ് അയക്കാറുണ്ട്.’’
സുരാജിന്റെ ഈ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.






