
അമ്മയുടെ മരണ വിവരം അറിയാതെ മൂന്ന് രാത്രിയും രണ്ട് പകലും മൃതദേഹത്തിനൊപ്പം കഴിഞ്ഞ് മകള്‍. നെടുങ്കണ്ടം പച്ചടി സ്വദേശി അമ്മിണിയാണ് മരിച്ചത്. മാനസികാസ്വാസ്ഥ്യമുള്ള മകള്‍ ശശികലയാണ് ഒപ്പമുണ്ടായിരുന്നത്. പോലീസെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം സംസ്കരിച്ചു.
രണ്ടുദിവസമായി വീട്ടിനുള്ളിൽ നിന്നും പുറത്തേക്ക് ആരെയും കാണാതായതോടെ ചൊവ്വാഴ്ച വൈകിട്ട് അയൽവാസി ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് അമ്മിണിയെ മരിച്ച നിലയിൽ കണ്ടത്. ഉറുമ്പരിച്ച നിലയില്‍ കട്ടിലിൽ കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം മുണ്ടായിരുന്നത്. ഇതേ കട്ടിലിൽ മകളും കിടക്കുന്നുണ്ടായിരുന്നു.. അമ്മിണിയുടെ ഭര്‍ത്താവ് ഒന്നരമാസം മുമ്പ് മരിച്ചിരുന്നു. അസുഖബാധിതയായ അമ്മിണിയും മകളും നാട്ടുകാരുടെയും സഹായത്തോടെയാണ് കഴിഞ്ഞിരുന്നത്.






