
യാത്രകളെ ഒരുപാട് സ്നേഹിക്കുന്നയാളാണ് നടി സാമന്ത. ജീവിതത്തില്‍ കിട്ടുന്ന അവസരങ്ങളൊക്കെയും യാത്രയ്ക്കായി മാറ്റിവയ്ക്കാറുണ്ട് നടി. ഇന്ത്യക്ക് അകത്തും പുറത്തുമായി നിരവധി യാത്രകള്‍ താരം നടത്തിയിട്ടുണ്ട്. താരത്തിെന്റ യാത്രകളുടെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമത്തിലൂടെ ആരാധകർക്കായി പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ താരം അടുത്തിടെ നടത്തിയ കാശ്മീര്‍ യാത്രയുടെ മനോഹരമായ ചിത്രങ്ങള്‍ താരം പങ്കുവെച്ചിട്ടുണ്ട്.
സോനാമർഗിൽ നിന്നുള്ള ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ജമ്മുകാശ്മീരിലെ ശ്രീനഗറില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയാണ് സോനാ മാര്‍ഗ്. ഭൂമിയിലെ സ്വർഗമാണ് കാശ്മീർ എങ്കിൽ സ്വർഗത്തിലെ പൂക്കൾ നിറഞ്ഞ താഴ്വരയാണ് ഗുൽമർഗ്ഗ്.






