
കൊല്ലംഃ മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച ഒരു ആത്മഹത്യയായിരുന്നു വിസ്മയുടേത്. കേസില്‍ തിങ്കളാഴ്ച വിധി പറയാനിരിക്കുമ്പോള്‍ ഭര്‍ത്താവ് കിരണ്‍കുമാറില്‍ നിന്നും നേരിട്ട പീഡനങ്ങള്‍ വിസ്മയ പിതാവിനോട് പറയുന്നതിന്റെ ശബ്ദരേഖ പുറത്ത് വന്നിരിക്കുകയാണ്. തന്നെ കിരണ്‍ മര്‍ദ്ദിച്ചെന്ന് കരഞ്ഞ് പറയുന്ന ശബ്ദസന്ദേശമാണ് പുറത്തു വന്നിരിക്കുന്നത്.
കിരൺ കുമാറിന്റെ വീട്ടിൽ ഇനി നിൽക്കാനാവില്ലെന്നും എനിക്ക് സഹിക്കാനാവില്ലെന്നും വിസ്മയ കരഞ്ഞ് പറയുന്നത് ശബ്ദരേഖയിൽ കേൾക്കാം.‘ഇവിടെ നിര്‍ത്തിയിട്ട് പോവുകയാണെങ്കില്‍ എന്നെ കാണത്തില്ല, എനിക്ക് പറ്റത്തില്ല അച്ഛാ, സഹിക്കാന്‍ കഴിയുന്നില്ല.’എന്ന് വിസ്മയ പറയുന്നു. തനിക്ക് വീട്ടിലേക്ക് വരണമെന്ന് പറയുന്ന വിസ്മയയോട് ഇങ്ങോട്ട് വന്നോളൂ എന്ന് അച്ഛൻ പറയുന്നു. കിരൺ തന്നെ മർദ്ദിക്കുമെന്നും ഇറങ്ങിപ്പോകാൻ പറയുന്നെന്നും പറയുമ്പോൾ ഇതെല്ലാം ദേഷ്യത്തിൽ പറയുന്നതാണെന്നും എല്ലാവരും ഇങ്ങനെയാകാമെന്നും പറഞ്ഞ് അച്ഛൻ വിസ്മയെ സമാധാനിപ്പിക്കുന്നുണ്ട്. വിവാഹം കഴിഞ്ഞ് ഒമ്പതാം ദിവസമാണ് വിസ്മയയും പിതാവുമായുള്ള ഈ സംഭാഷണം നടക്കുന്നത്. ഈ ശബ്ദരേഖ നേരത്തേ വിചാരണവേളയില്‍ കോടതിക്ക് മുമ്പാകെ എത്തിയെങ്കിലും മാദ്ധ്യമങ്ങള്‍ക്ക് ലഭിക്കുന്നത് ഇന്നാണ്.
നാളെയാണ് വിസ്മയ കേസിൽ വിധി പറയുന്നത്. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. കഴിഞ്ഞ ജൂൺ 21 നാണ് വിസ്മയയെ ഭർതൃ ഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിസ്മയയുടെ കുടുംബത്തിന്റെ പരാതിയിൽ ഭർത്താവ് കിരൺ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ കിരൺ കുമാർ ചെയ്തെന്നാണ് പ്രോസിക്യൂഷൻ ആരോപണം. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ സുജിത്താണ് നാളെ വിധി പ്രഖ്യാപിക്കുന്നത്. ഏഴ് വകുപ്പുകളാണ് പ്രതിയായ കിരണ്‍കുമാറിനെതിരെ പ്രോസിക്യൂഷന് ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 21നാണ് കിരണിന്റെ ശാസ്താംനടയിലെ വീട്ടില്‍ വിസ്മയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പിതാവ് ത്രിവിക്രമന്‍ നായര്‍, സഹോദരന് വിജിത്ത് എന്നിവരാണ് കേസിലെ മുഖ്യ സാക്ഷികള്‍. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ മോഹന്‍രാജാണ് ഹാജരായത്.






