
അവധിക്കാലം വിദേശയാത്രകളിലൂടെ ആഘോഷമാക്കുന്നവരാണ് സെലിബ്രറ്റികള്‍. അവര്‍ നടത്തുന്ന യാത്രകളുടെ നിരവധി ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമത്തിലൂടെ അവര്‍ പങ്കുവെയ്ക്കാറുമുണ്ട്. തന്റെ അവധിക്കാലം ആഘോഷമാക്കുകയാണ് മലയാളികളുടെ പ്രിയ നടിയായ കനിഹ. തുര്‍ക്കിയിലെ ഇസ്താംബുളളില് നിന്നുളള താരത്തിെന്റ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. നീല ഫ്രോക്ക് അണിഞ്ഞുകൊണ്ട് ഹാഗിയ സോഫിയ ഗ്രാന്‍ഡ് മോസ്കിനു മുന്നില്‍ നില്ക്കുന്ന ചിത്രം താരം പങ്കുവെച്ചിട്ടുണ്ട്.
ലോകപ്രസിദ്ധമായ മ്യൂസിയവുമായ ഹാഗിയാ സോഫിയ കാണാതെ ഇസ്താംബൂള്‍ യാത്ര പൂര്‍ത്തികരിക്കാനാകില്ല. തുര്‍ക്കിയുടെ ചരിത്രം അറിയണമെങ്കില്‍ ഹാഗിയാ സോഫിയ മമാസ്കില് എത്തണം.






