ന്യൂയോര്‍ക്ക്: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുരങ്ങുപനി സ്ഥിരീകരിച്ചത് ലോകവ്യാപകമായുള്ള വൈറസ് വ്യാപനത്തിന്റെ മുന്നോടിയാകാമെന്ന് ലോകാരോഗ്യസംഘടന. എന്നാല്‍ രോഗവ്യാപനത്തിന്റെ ആദ്യഘട്ടമായതിനാല്‍ ഭയപ്പെടേണ്ടതില്ലെന്നും ജാഗ്രത മതിയെന്നും ഡബ്ല്യുഎച്ച്ഒ അറിയിച്ചു.
വലിയൊരു മഞ്ഞുമലയുടെ ഉപരിഭാഗം മാത്രമാണോ ഇപ്പോള്‍ പുറത്തുകാണുന്നതെന്ന് സംശയിക്കേണ്ടതുണ്ടെന്നും കുരങ്ങുപനി ഇനിയും വര്ധിക്കാനിടയുണ്ടെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. വൈറസ് സാധാരണയായി വ്യാപിക്കുന്ന രാജ്യങ്ങള്‍ക്ക് പുറമേ കുരങ്ങുപനി കേസുകളുടെ എണ്ണം 200ല്‍ കൂടുതല്‍ എത്തിയതായും വരും ദിവസങ്ങളില്‍ കൂടുതല്‍ കേസുകള്‍ ഉണ്ടാകുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്കി. രോഗവ്യാപനത്തിന്റെ ആദ്യഘട്ടമായതിനാല്‍ പേടിക്കേണ്ട ആവശ്യമില്ലെന്നും എന്നാല്‍ ജാഗ്രത തുടരണമെന്നും ലോകാരോഗ്യസംഘടന നിര്‍ദേശിച്ചു.






