
കഴിഞ്ഞ ദിവസം നടന് ഹൃത്വിക് റോഷനും സുഹുത്ത് സബാ ആസാദും മുന്‍ ഭാര്യ സൂസൈന്‍ ഖാനും ഗോവയിലെ ഒരു പാര്‍ട്ടിയില്‍ പങ്കെടുത്ത ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍ ഇപ്പോള്‍ സബയെ ചെല്ലപ്പേരുവിളിച്ച് അഭിസംബോധന ചെയ്ത സൂസൈന്‍ ഖാന്റെ കമന്റു സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു.
അടുത്തിടെ സബ പങ്കുവെച്ച ചിത്രത്തിനു താഴെ് സൂസൈന്‍ കമന്റിട്ടത്. സബ കണ്ണാടിക്കു മുന്നില്‍ നില്ക്കുന്ന ചിത്രമാണ് പങ്കുവെച്ചത്. ‘ഞാന്‍ എന്നെ അഗാധമായി സ്നേഹിക്കുന്നു എന്നതിലും മികച്ച ഒരു കുറിപ്പ് ഇതിനു നല്കാനില്ല’. സ്നേഹത്തോടെ ‘സബൂ’ എന്നു വിളിച്ചായിരുന്നു സൂസൈന്റെ കമന്റ്. സബയും ഹൃത്വിക് റോഷനും തമ്മിലുളള ബന്ധം പുറത്തറിഞ്ഞത് കരണ്‍ ജോഹറിന്റെ 50ാം പിറന്നാള്‍ ദിനത്തിലായിരുന്നു. ഇരുവരും റെഡ്കാര്‍പ്പറ്റില്‍ കൈകോര്‍ത്താണ് എത്തിയത്.






