
2022ലെ ഫാഷന്‍ മാമാങ്കമായ ലുലു ഫാഷന്‍ വീക്കിനു സമാപനമായി. കൊച്ചിയെ ആഘോഷ ലഹരിയിലാക്കി ഫാഷന്‍ വീക്കിന്റെ അഞ്ചാം പതിപ്പിന്റെ അവസാന ദിവസം താരങ്ങളായ അഹാന കൃഷ്ണന്, ഷെയ്ന് നിഗത്തിനെയും ഫാഷന്‍ ഐക്കണായി തിരഞ്ഞെടുത്തു. ലുലു ഇന്ത്യ സിഇഒയും ഡയറക്ടറുമായ എം.എ.നിഷാദ് ഇരുവര്‍ക്കും അവാര്‍ഡുകള്‍ കൈമാറി. അവാര്‍ഡ് ഏറ്റുവാങ്ങി ഇരുവരും അവാര്‍ഡുകള്‍ കൈമാറി. അവാര്‍ഡ് ഏറ്റുവാങ്ങി ഇരുവരും റംപില്‍ ചുവടുവെച്ചതോടെ ഈ വര്‍ഷത്തെ ഫാഷന്‍ വീക്കിന് സമാപനമായി.സിനിമ താരങ്ങളായ നാദിര്‍ഷാ, വിനീത് കുമാര്‍, ദേവ് മോഹന്‍, അര്ജ്ജുന് അശോകന്, നീരജ് മാധവ്, രമേഷ് പിഷാരടി, അനു മോഹന്‍, ദുര്‍ഗ കൃഷ്ണ, തന്വി റാം, സാജിദ് യഹിയ, സാധിക വേണുഗോപാല്‍, ഗായിക മഞ്ജരി, നിര്‍മ്മാതാവ് സന്ദീപ് സേനന് എന്നീ താരങ്ങള്‍ ഫാഷന്‍ വീക്കിന്റെ സമാപനത്തിന് എത്തിയിരുന്നു. ലുലു ഗ്രൂപ്പ് പുറത്തിറക്കിയ കൃതി എന്ന കൈത്തറി ബ്രാന്ഡിന്റെയടക്കം 5 ഫാഷന്‍ ഷോകളാണ് അവസാന ദിനം റാംപില്‍ അരങ്ങേറിയത്. വിവിധ വിഭാഗങ്ങളിലായുള്ള ഫാഷന്‍ അവാര്‍ഡുകളും സമാപന ചടങ്ങില്‍ വിതരണം ചെയ്തു.






