കൊച്ചി: രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷ നാളുകളില്‍ സര്‍ക്കാരിന് പിറന്നാള്‍ സമ്മാനം തേടി വോട്ടര്‍മാരെ കണ്ട മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ലഭിച്ചത് ഷോക് ട്രീറ്റ്മെന്റ്. 99 സീറ്റില്‍ നില്ക്കുന്ന ഭരണമുന്നണിക്ക് സെഞ്ച്വറി തികയ്ക്കാന്‍ തൃക്കാക്കര വിജയിപ്പിക്കണമെന്നായിരുന്നു ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ആവശ്യപ്പെട്ടത്. ഇടതു സ്ഥാനാര്‍ത്ഥി സിക്സര്‍ അടിച്ച്, സെഞ്ച്വറിയോടെ നിയമസഭയില്‍ എത്തുമെന്ന് പ്രചാരണത്തിലുടെനീളം വാചകമടിച്ചവരെ അവസാനബോളില്‍ കുറ്റിതെറിപ്പിച്ച് ഔട്ടാക്കുന്ന കാഴ്ചയാണ് തൃക്കാക്കരയില്‍ കണ്ടത്.
തിരഞ്ഞെടുപ്പില്‍ സാധാരണ ഭരണപക്ഷം വികസന പ്രവര്‍ത്തനവും പ്രതിപക്ഷം ഭരണവിരുദ്ധ വികാരവും ഉയര്‍ത്തും. എന്നാല്‍ തുടക്കത്തില്‍ തന്നെ വിവാദത്തിലായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണം. എല്‍ഡിഎഫ് തന്ത്രങ്ങള്‍ മനസ്സിലാക്കി യുഡിഎഫ് ശരിയായ റൂട്ടിലേക്ക് തിരിച്ചുവന്നതും വിജയത്തിന് മാറ്റുകൂട്ടി. നിയമസഭയില്‍ കോണ്‍ഗ്രസിന്റെ ഏക വനിത എംഎല്‍എയായി, യുഡിഎഫിന്റെ രണ്ടാമത്തെ വനിതാ അംഗമായി ഉമ തോമസ് പ്രതിപക്ഷ നിരയിലിരിക്കും.
ചരിത്രത്തില്‍ ആദ്യമായി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് യുഡിഎഫ് മുന്നിലെത്തിയിരുന്നു. എന്നാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജോ ജോസഫ് വന്നതോടെ വിവാദങ്ങളുടെ തുടക്കമായി. ജോ സഭയുടെ സ്ഥാനാര്ത്ഥിയെന്നതായിരുന്നു ആദ്യ വിവാദം. സഭയുടെ ആശുപത്രിയില്‍ വച്ച് സ്ഥാനാര്‍ത്ഥിയെ പരിചയപ്പെടുത്തിയതാണ് ഈ വിവാദത്തിന് തിരികൊളുത്തിയത്. ഈ വിവാദം പരമാവധി ആളിക്കത്തിക്കാന്‍ ചിലര്‍ ശ്രമിച്ചുവെങ്കിലും അതില്‍ അധിക ദിവസം കൊത്തിക്കിടക്കാതെ യുഡിഎഫ് തന്ത്രപരമായി പുറത്തുകടന്നു.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ വ്യാജ അശ്ലീല വീഡിയോ ഇറക്കിയെന്ന ആരോപണവും യുഡിഎഫിനെതിരെ ഉയര്‍ന്നു. പിടിയിലായവര്‍ കോണ്‍ഗ്രസുകാരാണെന്നും ലീഗ് പ്രവര്ത്തകാനാണെന്നും പ്രചാരണം എല്‍ഡിഎഫ് നടത്തി. തിരഞ്ഞെടുപ്പ് ദിനം പോലും അറസ്റ്റ് നടന്നു. പ്രതി ലീഗ് പ്രവര്‍ത്തകനാണെന്ന് പോലീസ് വരെ പറഞ്ഞുനോക്കി. എന്നാല്‍ വിവാദങ്ങള്‍ക്ക് ജനവിധിയില്‍ സ്ഥാനമില്ലെന്ന തൃക്കാക്കരക്കാര്‍ തെളിയിച്ചു.
കെ.റെയില്‍ വിരുദ്ധ വോട്ട് ഏകോപിപ്പിക്കാന്‍ യുഡിഎഫ് ശ്രമിച്ചു. കേരളത്തിന്റെ പല ഭാഗത്തുനിന്നുള്ള ആളുകള്‍ ജീവിക്കുന്ന നഗര കേന്ദ്രീകൃത മണ്ഡലമായതിനാല്‍ കെ.റെയിലിനെ സ്വീകരിക്കുമെന്നും ഫലം അനുകൂലമാകുമെന്നുമായിരുന്നു എല്‍ഡിഎഫ് പ്രതീക്ഷ. എന്നാല്‍ കെ.റെയില്‍ തിരിച്ചടിയാകുമെന്ന് പ്രചാരണത്തിനിടെ തിരിച്ചറിഞ്ഞ സര്‍ക്കാര്‍, മഞ്ഞക്കുറ്റി ഇടുന്നത് അവസാനിപ്പിക്കാനും പകരം ഏരിയല്‍ സര്‍വേ നടത്താനും തീരുമാനിച്ചു.
അതേസമയം, തൃക്കാക്കര നിവാസികള്‍ ഏറെ ആഗ്രഹിച്ചിരുന്ന മെട്രോ റെയില്‍ അവിടം വരെ നീട്ടാന്‍ ആറു വര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാരിന് കഴിഞ്ഞില്ല എന്ന പ്രതിഷേധവും അവര്‍ക്കുണ്ടായിരുന്നു. കോവിഡിനു പിന്നാലെ വന്ന വിലക്കയറ്റം, വൈദ്യുതി, കുടിവെള്ള നിരക്ക് വര്‍ധന, യാത്ര നിരക്ക് വര്‍ധനവ് എല്ലാം വോട്ടില്‍ പ്രതിഫലിച്ചു.
ട്വന്റി ട്വന്റി, ആം ആദ്മി പാര്‍ട്ടി നിലപാട് പ്രഖ്യാപിക്കാതിരുന്നതും യുഡിഎഫിന് ഗുണമായി. അവരുടെ വോട്ടുകളില്‍ കുറച്ച് ചെയ്യാതെ പോയി. കുറച്ച് വോട്ട് നോട്ടയ്ക്ക് കിട്ടി. സിപിഎമ്മും ട്വന്റി ട്വന്റിയുമായുള്ള ഏറ്റുമുട്ടല്‍ അവശേഷിക്കുന്ന വോട്ടുകള്‍ യുഡിഎഫിലെത്തിച്ചു.
കാലാവസ്ഥയും തിരഞ്ഞെടുപ്പില്‍ നിര്‍ണായക ശക്തിയായി എന്നു കരുതണം. നല്ല മഴ പെയ്താല്‍ വെള്ളക്കെട്ടാകുന്ന എറണാകുളത്തെ ഡ്രെയ്നേജ് സംവിധാനം അപര്യാപ്തമാണെന്നും പ്രചാരണ കാലത്തുണ്ടായ പെരുമഴ തെളിയിച്ചു. വോട്ടെടുപ്പ് ദിവസും മാറിനിന്ന മഴ നല്ല കാലാവസ്ഥ നല്‍കിയും. ഇതോടെ പ്രകൃതിയെ മറന്നുള്ള വലിയ വികസനമല്ല, പരിസ്ഥിതിക്ക് അനുയോജ്യമായ വികസനമാണ് വേണ്ടതെന്ന് അവര്‍ വിധിയെഴുതി.
മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലത്തില്‍ തമ്പടിച്ചും മന്ത്രിമാരും എം.എല്‍.എമാരും വീടുകളില്‍ കയറിയിറങ്ങിയുമാണ് എല്‍ഡിഎഫ് പ്രചാരണം നടത്തിയത്. ജാതി മതം വേര്‍തിരിച്ച് മന്ത്രിമാര്‍ വീട് കയറി എന്ന ആക്ഷേപം ഉണ്ടാക്കിയതല്ലാതെ മറ്റ് ഒരു പ്രയോജനവും ആ പ്രചാരണവും കൊണ്ടുണ്ടായില്ല.

കര്‍ദിനാള്‍-എറണാകുളം വൈദിക പക്ഷത്തിന്റെ ബല പരീക്ഷണം കൂടിയായിരുന്നു ഈ തിരഞ്ഞെടുപ്പ് എന്നു പറയുന്നതില്‍ തെറ്റില്ല. ഭൂമി വിവാദം മുതല്‍ കര്‍ദിനാള്‍ പക്ഷത്തോട് സര്‍ക്കാര്‍ പുലര്‍ത്തുന്ന മൃദുസമീപനം ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള മറ്റു പല ജില്ലകളിലും എല്‍ഡിഎഫിന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അടക്കം ഗുണം ചെയ്തുവെങ്കിലും എറണാകുളത്ത് നേരെ തിരിച്ചാണ്. സഭയുടെ ആസ്ഥാനം ഉള്‍പ്പെടുന്ന കാക്കനാടും എറണാകുളം അങ്കമാലി അതിരൂപതയുടെ 13 ഇടവകകളും ഈ മണ്ഡലത്തില്‍ വരുന്നു. അതിരൂപതയ്ക്ക് നിര്‍ണായക സ്വാധീനമുണ്ടെന്ന് അതിലൂടെ വ്യക്തമായിരുന്നു.
ഓശാന നാളില്‍ കര്‍ദിനാളിന് ബിസിലിക്കാ പള്ളിയില്‍ ഏകീകൃത കുര്‍ബാന ചൊല്ലാന്‍ പോലീസ് സംരക്ഷണം നല്കിയതും പള്ളിക്കകത്ത് പോലീസ് കയറിയതും വിശ്വാസികളെ ചെറുതൊന്നുമല്ല മുറിപ്പെടുത്തിയത്. തൃക്കാക്കരയില്‍ കാണാമെന്നായിരുന്നു അന്ന് വൈദികരും വിശ്വാസികളും സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ക്ക് നല്കിയ മുന്നറിയിപ്പ്. വൈദികരെയും വിശ്വാസികളെയും തണുപ്പിക്കാന്‍ തിരഞ്ഞെടുപ്പു നാളുകളില്‍ മന്ത്രിമാര്‍ പള്ളികളും കന്യാസ്ത്രീ മഠങ്ങളിലും കയറിയിറങ്ങിയെങ്കിലും പ്രയോജനമുണ്ടായില്ല.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കര്‍ദിനാളിന്റെ നോമിനിയാണെന്ന പ്രചാരണവും ശക്തമായിരുന്നു. അതിരൂപതയുടെ ലിസി ആശുപത്രിയില്‍ പത്രസമ്മേളനം നടത്തിയത് വിശ്വാസികളില്‍ ആശയക്കുഴപ്പമുണ്ടാക്കാനാണെന്ന പ്രചാരണവും അത്മായ സംഘടനകള്‍ നടത്തി. കര്‍ദിനാളിന്റെ സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ അത്മായ സംഘടനകള്‍ ഇറങ്ങി.
ലത്തീന്‍ വിഭാഗത്തിനിടയിലെ അമര്‍ഷവും സര്‍ക്കാരിന് തിരിച്ചടിയായി. ഒരു ജീവിതകാലം മുഴുവന്‍ ലഭിക്കാവുന്ന എല്ലാ അനുകൂല്യങ്ങളും സ്ഥാനമാനങ്ങളും നേടിയ ശേഷം തിരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസിനെ തിരിഞ്ഞുകുത്തിയ സമുദായാംഗം കൂടിയായ കെ.വി തോമസിനോടുള്ള എതിര്‍പ്പ് അവര്‍ക്കിടയില്‍ ശക്തമായിരുന്നു. കെ.വി തോമസിനെ പ്രചാരണത്തിനിറക്കാതെ എല്‍.ഡി.എഫ് ലത്തീന്‍ സഭാംഗങ്ങളെ തണുപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും ഫലം കണ്ടില്ല.
വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ കുതന്ത്രവും വോട്ടര്‍മാര്‍ തിരിച്ചറിഞ്ഞിരുന്നു. ആലപ്പുഴയിലെ വിദ്വേഷ മുദ്രാവാക്യവും പി.സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗവും അറസ്റ്റുമെല്ലാം തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചു. ആലപ്പുഴയിലെ സംഭവത്തില്‍ പോലീസ് നടപടി വൈകിയത് നിഷ്പക്ഷ വോട്ടര്‍മാരില്‍ അമര്‍ഷം ഉണ്ടാക്കി. പി.സി ജോര്‍ജിന്റെ വരവ് ഒരു വിഭാഗം ക്രിസ്ത്യന്‍ വോട്ടുകള്‍ യുഡിഎഫില്‍ നിന്ന് കൊണ്ടുവരുമെന്ന ബി.ജെ.പിയുടെ പ്രതീക്ഷ അസ്ഥാനത്താക്കി. പി.സി ജോര്‍ജിന്റെ പരാമര്‍ശങ്ങളും അറസ്റ്റും ജാമ്യവും ചിന്തിക്കുന്ന ന്യൂനപക്ഷങ്ങളെ സര്‍ക്കാരിന് എതിരാക്കി. ഉമയുടെ സാന്നിധ്യം ബി.ജെ.പിയുടെ കുറച്ച് വോട്ട് അവരുടെ പെട്ടിയിലെത്തിച്ചുവെന്ന് കരുതേണ്ടി വരും.
പി.ടി സഭാ വിരുദ്ധനാണെന്നും ഉമയ്ക്ക് സഭാ വോട്ട് കിട്ടില്ലെന്നും ഒരു വിഭാഗം പ്രചാരണം നടത്തി. എന്നാല്‍ പി.ടി തോമസിനേയും ഉമയേയും തൃക്കാക്കരക്കാര്‍ക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ടവരല്ലാത്തതിനാല് ആ പ്രചാരണവും വിലപ്പോയില്ല. മറിച്ച്, പൂഞ്ഞാറുകാരനായ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പി.സി ജോര്‍ജുമായുള്ള ബന്ധമാണ് ചര്‍ച്ചയായത്. ഇത് മുസ്ലീം വിഭാഗങ്ങള്‍ക്കിടയില്‍ സ്ഥാനാര്‍ത്ഥിയെ വിമുഖനാക്കി എന്നു കരുതണം.
ഇതിനെല്ലാം പുറമേ വി.ഡി സതീശനും മുഹമ്മദ് ഷിയാസും കൈകോര്‍ത്ത് നടത്തിയ ചിട്ടയായ പ്രവര്‍ത്തനം. മണ്ഡലത്തിന്റെ ഓരോ മുക്കും മൂലയും പരിശോധിച്ചുള്ള പ്രവര്‍ത്തനം അവര്‍ക്ക് ഗുണം ചെയ്തു.

Comments