
കൊച്ചി: തൃക്കാക്കരയിലെ കനത്ത തോല്‍വിക്ക് കാരണം അമിതാവേശമെന്ന് വിമര്‍ശിച്ച് സിപിഐ. മണ്ഡലത്തെ മനസ്സിലാക്കാതെ അമിത പ്രതീക്ഷ പുലര്‍ത്തിയെന്ന് സിപിഐ. പരാജയം സിപിഎം പരിശോധിക്കട്ടെയെന്നും സിപിഐ നേതൃത്വം വ്യക്തമാക്കി.
റെക്കോഡ് ഭൂരിപക്ഷത്തിലാണ് തൃക്കാക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസിന്റെ വിജയം. മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ഒരുമാസക്കാലത്തോളം മണ്ഡലത്തില്‍ വലിയതോതില്‍ ഊര്‍ജിതമായ പ്രചാരണം നടത്തിയിട്ടും 25,015 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഉജ്ജ്വല വിജയമാണ് നേടിയത്.
പരാജയപ്പെട്ടെങ്കിലും കഴിഞ്ഞ തവണത്തേക്കാള്‍ വോട്ടിംഗ് ശതമാനം ഉയര്‍ത്താന്‍ സിപിഎമ്മിന് കഴിഞ്ഞു. കഴിഞ്ഞ തവണ 33.32 ശതമാനം വോട്ടുകള്‍ ലഭിച്ച എല്‍ഡിഎഫിന് ഇത്തവണ കിട്ടിയത് 35.28 ശതമാനം വോട്ടുകളാണ്. 2244 വോട്ടുകളാണ് കഴിഞ്ഞതവണത്തേക്കാള്‍ അധികം ലഭിച്ചത്.






