
സിനിമകളിലൂടെയും ജനപ്രിയ സീരിയലുകളിലൂടെയും ഷോകളിലൂടെയും പ്രേക്ഷകമനസ്സ് കീഴടക്കിയ താരമാണ് സാധിക വേണുഗോപാല്‍. സോഷ്യല്‍ മീഡിയയിലും സജീവമായ താരം ഗ്ലാമര്‍ ഫോട്ടോഷൂട്ടുകളിലൂടെയും ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടാറുണ്ട്. എപ്പോഴും ലൈം ലൈറ്റില്‍ തിളങ്ങി നില്‍ക്കാറുണ്ട് താരം.
ഇപ്പോഴിതാ പുതുിയതായി പങ്കുവച്ച ഫോട്ടോഷൂട്ടിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് താരം. ബ്ലാക്ക് നിറത്തിലുള്ള മോഡേണ്‍ ലെഹങ്കയാണ് ധരിച്ചിരിക്കുന്നത്. ട്രാന്‍സ്പെരന്റ് നെറ്റ് യോക്കില്‍ നല്‍കിയിരിക്കുന്ന ഡിസൈനാണ് ഈ ഔട്ട്ഫിറ്റിന്റേത്. ബ്ലാക്ക് ഷോര്‍ട്ട് ചോളിയും സ്വര്‍ണ്ണ നിറമുള്ള ലെഹംഗയുമാണ് ഇതിനെ ട്രെന്ഡിയാക്കുന്നത്. സെക്സി സ്റ്റൈലിഷ് ലുക്കിലാണ് സാധികയെ ഫോട്ടോഷൂട്ട് വീഡിയോയില്‍ കാണാനാകുന്നത്.
മോഡലിംഗിലും സജീവമായി നില്ക്കുന്ന സാധികയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകളും പലപ്പോഴും വൈറലായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. സിനിമയിലും സീരിയലുകളും പുറമേ ട്രെന്‍ഡിങ് ആയിട്ടുള്ള ഷോര്‍ട്ട് ഫിലിമുകളിലും മ്യൂസിക് വീഡിയോസിലും സാധിക അഭിനയിച്ചിട്ടുണ്ട്. പട്ടുസാരി എന്ന സീരിയലിലൂടെ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായ താരം, കലാഭവന്‍ മണിയുടെ നായികയായിട്ടാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ സിനിമയില്‍ സാധിക തിളങ്ങി. ഫോറന്‍സിക്, പൊറിഞ്ചു മറിയം ജോസ്, ആറാട്ട് തുടങ്ങിയവയാണ് അവസാന സിനിമകള്‍.






