തൃപ്പൂണിത്തുറ: കോട്ടയത്തുനിന്ന് മുഖ്യമന്ത്രി തിരിച്ചുപോകവേ വഴിയിലുടനീളം ഗതാഗത നിയന്ത്രണം. എറണാകുളം ഗസ്റ്റ് ഹൗസിലേക്കാണ് മുഖ്യമന്ത്രി തിരിച്ചുപോയത്. ഗസ്റ്റ് ഹൗസില്‍ വിശ്രമിച്ച ശേഷമായിരിക്കും അദ്ദേഹം യാത്ര തുടരുക. എറണാകുളത്ത് ഡിസിപിയുടെ നേതൃത്വത്തിലാണ് സുരക്ഷ.
മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോകുന്നതിനായി തൃപ്പൂണിത്തുറയില്‍ വാഹനങ്ങള്‍ പിടിച്ചിട്ടു. കോട്ടയം-എറണാകുളം ജില്ലാ അതിര്‍ത്തിയായ നീര്പ്പാറയിലും വന്‍ പോലീസ് സന്നാഹമാണ് ഒരുക്കിയത്.
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്ന സ്ഥലങ്ങളിലുള്ള സ്റ്റേഷനുകളിലെ പോലീസുകാരെയെല്ലാം റോഡില്‍ സുരക്ഷയ്ക്ക് നിയോഗിച്ചിരിക്കുകയാണ്.






