
യാത്രകളോടു ഏറെ പ്രിയമുളള നടിയാണ് താപ്സി പന്നു. അവധിക്കാല യാത്രകളിലെ പ്രകൃതിരമണീയമായ സ്ഥങ്ങളുടെയും ഭക്ഷണവിഭവങ്ങളുടെയുമെല്ലാം ചിത്രങ്ങളും വീഡിയോസും താപ്സി സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ നടി ഡെന്മാര്ക്കില് അവധിയാഘോഷിക്കുന്ന ചിത്രങ്ങളും വീഡിയോകളും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ്.
ലോകത്ത് 'ഏറ്റവും സുരക്ഷിത നഗരം' എന്ന വിശേഷണം ഇനി ഡെന്മാര്ക്കിന്റെ തലസ്ഥാനമായ കോപന്ഹേഗന് സ്വന്തമാണ്. കോപ്പന്‍ഹേഗന്‍ നഗരം ചുറ്റിക്കറങ്ങാനുള്ള മികച്ച മാര്‍ഗങ്ങളിലൊന്നാണ് സൈക്ലിങ്.
കോപ്പന്‍ഹേഗന്‍ നഗരത്തില്‍ എത്തിയാല്‍ നിങ്ങള്‍ക്ക് കാണാനാകുന്ന ഏറ്റവും നല്ല കാഴ്ചകളിലൊന്നാണ് സൈക്കിള്‍ യാത്രികര്‍.






