
നടി കാജല്‍ അഗര്‍വാള്‍ തന്റെ മകന് നീല്‍ കിച്ലുവിനെ ആരാധകര്‍ക്കായി പരിചയപ്പെടുത്തി. എന്റെ ജീവിതത്തിന്റെ സ്നേഹവും ഹൃദയതുടിപ്പും. നീലിനൊപ്പമുളള ചിത്രം പങ്കുവെച്ച് കാജല്‍ അഗര്‍വാള്‍.
കീര്‍ത്തി സുരേഷ്, റാഷി ഖന്ന തുടങ്ങിയ നിരവധി താരങ്ങള്‍ കാജലിന്റെ ചിത്രത്തിനു കമന്റുകളുമായി എത്തി. അമ്മയായി കഴിഞ്ഞ ആദ്യമായിട്ടാണ് മകന്റെ ചിത്രം നടി പങ്കുവെച്ചത്. കാജല്‍ അഗര്‍വാളും ഗൗതം കിച്ലുവും വിവാഹിതരായത് 2020 ഒക്ടോബറിലാണ്. ഇരുവരും കുട്ടിക്കാലം മുതലേ സുഹൃത്തുക്കളായിരുന്നു. വിവാഹശേഷവും നടി സിനിമയില്‍ സജ്ജീവമായിരുന്നു. അവസാനം അഭിനയിച്ചത് ‘ഹേ സിനാമിക’ എന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായിട്ടായിരുന്നു. പിന്നീട് ചിരഞ്ജീവിയുടെ ആചാര്യ എന്നീ സിനിമകളില്‍ അഭിനയിച്ചു.






