
‘മഞ്ഞു പോലൊരു പെണ്‍കുട്ടി’ എന്ന സിനിമയിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച അഭിനേത്രിയാണ് ഷംന കാസിം. പിന്നീട് മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും കന്നഡയിലും നിരവധി സിനിമകളുടെ ഭാഗമായി ഷംന തിളങ്ങി. തമിഴില്‍ പൂര്‍ണ എന്ന പേരിലാണ് ഷംന അറിയപ്പെടുന്നത്. രണ്ട് ഭാഷകളില്‍ ഒരേ സമയം വ്യത്യസ്ത പേരുകളില്‍ അഭിനയിക്കുന്ന ഏക താരമാണ് ഷംന. നടിയെന്ന നിലയില്‍ മാത്രമല്ല നര്‍ത്തകിയെന്ന നിലയിലും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയാണ് ഷംന. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ഷംന. പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളുമൊക്കെ താരം പങ്കിടാറുണ്ട്.
ഇപ്പോഴിതാ ഷംന പങ്കുവച്ച പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ചുവപ്പു ഔട്ട്ഫിറ്റില്‍ ഒരു അപ്സരസ്സിനെപ്പോലെ തിളങ്ങിയിരിക്കുകയാണ് ഷംന. മോഡേണ്‍ ട്രെന്‍ഡി ഔട്ട്ഫിറ്റില്‍ ഷംന പങ്കുവച്ച ചിത്രങ്ങള്‍ ആരാധകര്‍ ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ്.
‘‘ആത്മവിശ്വാസത്തിന് മത്സരമില്ല....’’ എന്ന ക്യാപ്ഷനും നല്‍കിയാണ് ഷംന ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുകയാണ്.
മനോഹരിയായ ഷംനയില്‍ നിന്നും കണ്ണെടുക്കാനാകുന്നില്ലെന്നും വളരെ സുന്ദരിയായിട്ടുണ്ടെന്നുമടക്കമുള്ള കമന്റുകളാണ് ചിത്രങ്ങള്‍ക്ക് താഴെ ആരാധകര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്ക്കുന്ന ഷംന അടുത്തിടെയാണ് താന്‍ വിവാഹിതയാകാന്‍ പോകുന്നു എന്ന വിവരം ആരാധകരെ അറിയിച്ചിരിക്കുന്നു. ‘കുടുംബത്തിന്റെ അനുഗ്രഹത്തോടെ എന്റെ ജീവിതത്തിന്റെ അടുത്ത ഭാഗത്തേക്ക് ചുവടുവെക്കുന്നു.’ എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് താരം കുറിച്ചത്. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ വരന്. ഷാനിദിന് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ഷംന തന്നെയാണ് വിവാഹക്കാര്യം അറിയിച്ചത്.






