
തിരുവനന്തപുരം: അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വൈകിയതിന് പിന്നാലെ രോഗി മരിച്ച സംഭവത്തില്‍ വൃക്ക അടങ്ങിയ പെട്ടിയുമായി ഓപ്പറേഷന് തിയേറ്ററിലേക്ക് ഓടിയവര്‍ക്കെതിരെ മെഡിക്കല്‍ കോളേജ് അധികൃതരുടെ പരാതി. മെഡിക്കല്‍ കോളേജ് സൂപ്രണ്ട്, പ്രിന്‍സിപ്പല്‍ എന്നിവരാണ് പരാതി നല്‍കിയിരിക്കുന്നത്.
വൃക്ക അടങ്ങിയ പെട്ടി ഡോക്ടര്‍മാര്‍ വരുന്നതിന് മുമ്പ് എടുത്തുകൊണ്ടുപോയി. അടഞ്ഞു കിടന്ന ഓപ്പറേഷന് തിയേറ്ററിനു മുന്നില്‍ അപമര്യാദയായി പെരുമാറി, ആശുപത്രിക്ക് എതിരെ മോശം പ്രചാരണം നടത്തി എന്നൊക്കെയാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ പോലീസ് നല്കിയ പരാതിയില്‍ പറയുന്നത്.
വുക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ രോഗി മരിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തിരുന്നു. അസ്വഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. 62 വയസ്സുളള സുരേഷ് കുമാറാണ് അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കിടെ മരിച്ചത്. എറണാകുളം രാജഗിരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മസ്തിഷ്ക മരണം സംഭവിച്ച 34 കാരന്റെ വൃക്കയാണ് തിരുവനന്തപുരം മെഡിക്കല കോളേജിലേക്ക് ശസ്ത്രക്രിയയ്ക്കായി കൊണ്ടുവന്നത്. അവയവം എത്തിക്കുന്നത് വൈകാതിരിക്കാന്‍ പോലീസിന്റെ സഹായത്തോടെ ഗതാഗതം നിയന്ത്രിച്ചാണ് മൂന്നുമണിക്കൂര്െകാണ്ട് അവയവം തിരുവനന്തപുരം ശമഡിക്കല് കോളേജിലെത്തിച്ചത്. എന്നാല്‍ അവയവം എത്തിയിട്ടും മൂന്നിമണിക്കൂറിന് ശേഷം 8;30 യോടെയാണ് ശസ്ത്രക്രിയ ആരംഭിച്ചത്. ശസ്ത്രക്രിയ വൈകിയതിനാലാണ് രോഗിക്ക് മരണം സംഭവിച്ചതെന്നാണ് ആക്ഷേപം.





