
ആക്രമിക്കാനെത്തിയ മുതലയെ ഫ്രൈയിങ് പാന്‍ കൊണ്ട് നേരിട്ട് പബ് ഉടമ. പബിനു താഴെയെത്തിയ മുതലയുടെ തലയില്‍ ഫ്രൈയിങ് പാനുകൊണ്ട് അടിച്ചാണ് മുതലയെ കായ് ഹന്സന് തുരത്തിയത്. അടിയേറ്റ മുതല ഭയന്ന് അവിടെനിന്നു ഇഴഞ്ഞു നീങ്ങി. ഓസ്ട്രേലിയയിലെ അഡിലെയ്ഡ് നദിയിലുള്ള ഗോട്ട് ദ്വീപിലാണ് സംഭവം.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ഒറ്റപ്പെട്ട ദ്വീപില്‍ താമസമാക്കിയ ആളാണ് പബ് ഉടമയായ കായ് ഹന്സന്. ഈ ദ്വീപില്‍ മുതലകളുമായി സംഘര്‍ഷം പതിവാണ്. 2018 വരെ കായ് ഹന്സന് ഒരു നായ്ക്കുട്ടിയെ വളര്‍ത്തിയിരുന്നു. പിപ്പായെന്നായിരുന്നു അതിന്റെ പേര്. എന്നാല്‍ ഒരു ദിവസം മുതല നായ്ക്കുട്ടിശയ കടിച്ചുകൊന്നു. അതോടെ നായയെ വളര്‍ത്തുന്നത് നിര്‍ത്തി. ഇപ്പോള്‍ ഇവിടേക്കെത്തുന്ന മുതലകളെ കായ് ഹന്സന് തന്നെ തുരത്തുകയാണ് പതിവ്.






