
ഇന്ത്യന്‍ വിപണിയില്‍ നോയ്സിന്റെ പുതിയ സ്മാര്‍ട് ഗ്ലാസുകളായ നോയ്സ് ഐ1 അവതരിപ്പിച്ചു. ഒറ്റ ചാര്‍ജില്‍ ഒന്‍പത് മണിക്കൂര്‍ ബാറ്ററി ലൈഫാണ് പുതിയ സ്മാര്‍ട് ഗ്ലാസുകള്ക്കുള്ളത്. 15 മിനിറ്റ് ചാര്‍ജില്‍ 120 മിനിറ്റ് വരെ ബാറ്ററി ലൈഫ് നോയ്സ് ഐ1 നല്‍കുമെന്നാണ് വാഗ്ദാനം. ഇവയുടെ ഭാരം 47 ഗ്രാം ആണ്. പുതിയ നോയിസ് ഐ1 സ്മാര്‍ട് ഗ്ലാസുകളുടെ വില 5,999 രൂപയാണ്. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഇവ വാങ്ങാം.
വൃത്താകൃതിയിലുള്ളതും ദീര്‍ഘചതുരാകൃതിയിലുള്ളതുമായ കറുത്ത നിറത്തിലുള്ള ഫ്രെയിമിലാണ് അവ വരുന്നത്. നോയിസ് ഐ1 സ്മാര്‍ട് കണ്ണടകള്‍ നെറ്റിക്കും ചെവിക്കും ഇടയിലുള്ള ഇരു ഭാഗത്തും 16.2 എംഎം ഡ്രൈവര്‍, മൈക്കും ഉള്ള ഒരു സ്പീക്കര്‍ പായ്ക്ക് ചെയ്യുന്നു. നോയ്സ് ഐ1 സ്മാര്‍ട് ഗ്ലാസുകള്‍ ടച്ച് സംവിധാനങ്ങളോടെയാണ് വരുന്നത്. സിരി, ഗൂഗിള്‍ അസിസ്റ്റന്റ് എന്നിവ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഹാന്‍ഡ്സ് ഫ്രീ വോയ്സ് അസിസ്റ്റന്റ് ഓപ്ഷനും ലഭ്യമാണ്.
സ്മാര്‍ട് ഗ്ലാസുകളില്‍ 16.2 എംഎം സ്പീക്കര്‍ ഡ്രൈവറും കോളിങ്ങിനായി മെംസ് (മോഷന്‍ എസ്റ്റിമേഷന്‍, മോഷന്‍ കോമ്പന്‍സേഷന്‍) മൈക്രോഫോണുകളും ഉണ്ട്. അവയ്ക്ക് അള്‍ട്രാവയലറ്റ് എ അള്‍ട്രാവയലറ്റ് ബി സംരക്ഷണം ഉണ്ട്. കൂടാതെ ബ്ലൂടൂത്ത് വി5.1 കണക്റ്റിവിറ്റി വഴി ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങളുമായി ബന്ധിപ്പിക്കാന്‍ കഴിയും. കോളുകള്‍ സ്വീകരിക്കാനും നിരസിക്കാനും ട്രാക്കുകള്‍ മാറ്റാനും വോയ്സ് അസിസ്റ്റന്റുകള്‍ സജീവമാക്കാനുമായി നോയിസ് ഐ1ല്‍ ടച്ച് നിയന്ത്രണ സംവിധാനങ്ങളുണ്ട്.
കണ്ണിന്റെ ആയാസം കുറയ്ക്കുന്നതിന്, മാറ്റാവുന്ന ബ്ലൂ ലൈറ്റ് ഫില്‍ട്ടറിങ് ലെന്സുകള്ക്കൊപ്പമാണ് സ്മാര്‍ട് ഗ്ലാസുകള്‍ വരുന്നത്. ലെന്‍സുകള്‍ 99 ശതമാനം അള്‍ട്രാവയലറ്റ് എ (യുവിഎ), അള്‍ട്രാവയലറ്റ് ബി (യുവിബി) സംരക്ഷണം വാഗ്ദാനം ചെയ്യുന്നതായി അവകാശപ്പെടുന്നു. നോയിസ് ഐ1 സ്മാര്‍ട് ഗ്ലാസുകള്‍ക്ക് പരമാവധി 10 മീറ്റര്‍ ദൂരത്തില്‍ ബ്ലൂടൂത്ത് വി5.1 കണക്റ്റിവിറ്റിയും എസ്ബിസി, എഎസി ഓഡിയോ കോഡെക്കുകള്‍ക്കുള്ള പിന്തുണയും ലഭ്യമാണ്. അവ ആന്‍ഡ്രോയിഡ്, ഐഒഎസ് ഒഎസുകളില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളുമായി ജോടിയാക്കാം. വെള്ളം, വിയര്‍പ്പ് എന്നിവ പ്രതിരോധിക്കാന്‍ ഐപിഎക്സ്4 റേറ്റു ചെയ്തിരിക്കുന്നു.






