
മുംബൈ: മഹാരാഷ്ട്രയിലെ വിമത എംഎല്‍എമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമുളള സുരക്ഷ സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചതിനു പിന്നാലെ വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി കേന്ദ്രം. ശിവസേന പാര്‍ട്ടി പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് സുരക്ഷാ ഭീഷണിയുളള സാഹചര്യത്തില്‍ പ്രതികാരമനോഭാവത്തോടെയാണ് ഉദ്ധവ് താക്കറെ സര്‍ക്കാര്‍ സുരക്ഷ പിന്‍വലിച്ചതെന്ന ഏക്നാഥ് ഹിന്ഡെയുടെ ആരോപണത്തെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ 15 വിമത എംഎല്‍എമാര്‍ക്ക് വൈ പ്ലസ് കാറ്റഗറി സുരക്ഷ നല്കാന് തീരുമാനിച്ചത്.
രാജിവയ്ക്കാതെ വിശ്വാസവോട്ടെടുപ്പുമായി മുന്നോട്ടു പോകാനാണ് ഉദ്ധവ് താക്കറെയുടെ തീരുമാനം. അയോഗ്യരാക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്ന് ആവശ്യവുമായി ഏക്നാഥ് ഷിന്ടെ അടക്കം 16ശിവസേന വിമത എംഎല്‍എമാര്‍ക്കു സെക്രട്ടറിയേറ്റ് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ വിമത എംഎല്‍എമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമുളള സുരക്ഷ പിന്‍വലിച്ചുവെന്ന ആരോപണം ഉദ്ധവ് താക്കറെ നിഷേധിച്ചു.
ഉദ്ധവ് താക്കറെയുടെ പിതാവും ശിവസേന സ്ഥാപകനുമായ ബാല്‍ താക്കറെയുടെ പേര് ഷിന്‍ഡെ പക്ഷം ഉപയോഗിക്കത് തടയണമെന്ന് ആവശ്യപ്പെട്ട് ശിവസേന തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാന്‍ തീരുമാനിച്ചിരുന്നു. പാര്‍ട്ടി വിടില്ലെന്നും ശിവസേന എന്ന പേരില്‍ പുതിയ വിഭാഗമായി പ്രവര്‍ത്തിക്കുമെന്നും വിമിത എംഎല്‍എ ദീപക് കേസര്‍ അറിയിച്ചതിനെ തുടര്‍ന്നാണീ നീക്കം. താക്കറെയുടെ പേര് ഉപയോഗിക്കാന്‍ വിമതര്‍ക്ക് അധികാരമില്ലെന്നും ഉദ്ധവ് പറഞ്ഞു.





