താര ദമ്പതിമാരായ ജീവയുടേയും അപര്‍ണ തോമസിന്റേയും യാത്രകള്‍ക്ക് കൂട്ടായി ബിഎംഡബ്ല്യുവിന്റെ കരുത്തന് സെഡാന് എം340ഐ. കോഴിക്കോട്ടെ പ്രീമിയം സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങളുടെ വില്പനക്കാരായ റോഡ്വേ കാഴ്സില്‍ നിന്നാണ് ഇരുവരും പുതിയ വാഹനം സ്വന്തമാക്കിയത്. ബ്ലാക് ഫിനിഷുള്ള ഗ്രില്‍, മനോഹരമായ ബ്ലാക് അലോയ് വീലുകള്‍, എം സ്പോര്‍ട്സ് സ്റ്റിയറിങ് വീല്‍ എന്നിവ വാഹനത്തിനുണ്ട്.
മൂന്ന് ലീറ്റര്‍ 6 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. 387 ബിഎച്ച്പി കരുത്തും 500 എന്‍എം ടോര്‍ക്കുമുണ്ട്. എട്ടു സ്പീഡ് ഓട്ടമാറ്റിക്കാണ് ഗിയര്‍ബോക്സ്. ഏകദേശം 10000 കിലോമീറ്റര്‍ മാത്രം ഓടിയ ഗ്രേ നിറത്തിലുള്ള വാഹനത്തിന്റെ രണ്ടാമത്തെ ഉടമയാണ് ജീവ.






