
രുചിയേറിയ ഭക്ഷണം തേടി എത്ര ദൂരം വേണമെങ്കിലും പോകാന്‍ തയാറാകുന്ന ഒട്ടേറെപേരുണ്ട്. എന്നാല്‍ രുചികരമായ പനീര്‍ തേടി പോകാന്‍ ചിലരെങ്കിലും മടിക്കും. കാരണം ലോകത്ത് ഏറ്റവും വിലയേറിയതെന്ന് ഭക്ഷണപ്രേമികള്‍ അവകാശപ്പെടുന്ന പനീറിന് കിലോയ്ക്ക് 70,000 രൂപയാണ് വില.
സെര്‍ബിയയിലെ പ്രകൃതിദത്ത റിസര്‍വുകളില്‍ ഒന്നായ സസാവിക്കയിലാണ് വിലയേറിയ ഈ പനീര്‍ ഉല്‍പ്പാദിപ്പിക്കുന്നത്. സെര്‍ബിയന്‍ ചീസ് എന്നറിയപ്പെടുന്ന ഈ പനീര്‍ ഉണ്ടാക്കുന്നത് കഴുതപ്പാല് ഉപയോഗിച്ചാണ്.
25 ലിറ്റര്‍ കഴുതപ്പാല് സംസ്കരിച്ചാല്‍ ലഭിക്കുന്നത് വെറും ഒരു കിലോഗ്രാം പനീര്‍ ആണ്. വില കൂടുന്നതിന് ഇത് ഒരു കാരണമാണ്. കഴുതപ്പാലില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.






