
ടെക്സാസ്: അമിത വണ്ണമെന്ന സോഷ്യല്‍ മീഡിയയുടെ പരിഹാസത്തില്‍ തകര്‍ന്ന് 18 വയസ്സുകാരി ജീവനൊടുക്കി. ടെക്സാസില്‍ വിദ്യാര്‍ത്ഥിനിയായ ബ്രന്റി വേല എന്ന പെണ്‍കുട്ടിയാണ് വീട്ടുകാരുടെ മുന്നില്‍ സ്വയം വെടിയുതിര്‍ത്തത്. സോഷ്യല്‍ മീഡിയയിലൂടെ കളിയാക്കിയവരില്‍ നിന്ന് ബ്രന്റി അകലം പാലിച്ചെങ്കിലും ഫേക്ക് അക്കൗണ്ടുകളിലൂടെയും കളിയാക്കാല്‍ തുടര്‍ന്നതാണ് യുവതിയെ തളര്‍ത്തിയതെന്ന് വീട്ടുകാര്‍ പറഞ്ഞു.
വെടിയുതിര്ത്തുടനെ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് ബ്രന്റിയുടെ അവയവങ്ങള്‍ മറ്റുള്ളവര്‍ക്ക് ദാനം ചെയ്യുകയും ചെയ്തു. മരണത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ബ്രന്റിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടും ഫോണും പരിശോധിക്കുകയാണ്.






