വമ്പന്‍ ഓഫറുകളുമായി ഫ്ലിപ്കാര്‍ട്ടിന്റെ ബിഗ് സേവിങ് ഡേയ്സ് സെയില്‍. ജൂലൈ 23 മുതല്‍ 27 വരെ നടക്കുന്ന സെയിലില്‍ സ്മാര്‍ട് ഫോണുകള്‍, ഹെഡ്ഫോണുകള്, സ്പീക്കറുകള്‍, ടിവികള്‍ തുടങ്ങിയ മറ്റ് ഉപഭോക്തൃ ഇലക്ട്രോണിക്സ് വിഭാഗങ്ങളിലെല്ലാം വന്‍ ഓഫറുകളാണ്. ഹെഡ്ഫോണുകള്, സ്പീക്കറുകള്‍ തുടങ്ങിയ ഇലക്ട്രോണിക് ഇനങ്ങള്‍ക്ക് 70 ശതമാനം വരെ കിഴിവ്, റൂട്ടറുകള്‍, മൗസ്, കീബോര്‍ഡുകള്‍ എന്നിവയ്ക്ക് 80 ശതമാനം വരെ കിഴിവ്, ടാബ്ലെറ്റുകള്‍ക്ക് 45 ശതമാനം വരെ കിഴിവ് എന്നിവയും ഫ്ലിപ്കാര്‍ട്ട് ബിഗ് സേവിങ് ഡേയ്സ് വില്പനയില് ലഭിക്കും.
എല്ലാ ദിവസവും രാവിലെ 12 മണിക്കും 8 മണിക്കും വൈകുന്നേരം 4 മണിക്കും വില്പന സമയത്ത് പുതിയ ഡീലുകള്‍ ഉണ്ടാകും. ആമസോണ്‍ പ്രൈം ഡേ സെയില്‍ ജൂലൈ 23 മുതല്‍ 24 വരെയാണ് നടക്കുന്നത്. 48 മണിക്കൂര്‍ നീണ്ടു നില്ക്കുന്ന സെയിലില്‍ 30,000ലധികം പുതിയ ഉല്പന്നങ്ങള് അവതരിപ്പിക്കുമെന്നാണ് ആമസോണ്‍ പ്രഖ്യാപിച്ചത്. മോട്ടറോള, ആപ്പിള്‍, വിവോ, ഓപ്പോ എന്നിവയുടെ സ്മാര്‍ട് ഫോണുകള്‍ വിലക്കിഴിവില്‍ വില്‍ക്കുമെന്ന് ഫ്ലിപ്കാര്‍ട്ട് അറിയിച്ചു.
ഉപഭോക്താക്കള്‍ക്ക് പരിമിതമായ സമയത്തേക്കുള്ള ഡീലുകളും പ്രതീക്ഷിക്കാം. ഇത് നിര്‍ദിഷ്ട സമയങ്ങളില്‍ മാത്രമായിരിക്കും ലഭ്യമാകുക. ഒപ്പോ റെനോ 5 പ്രോ, ഐഫോണ്‍ 11, മോട്ടോ ജി31, മറ്റ് സ്മാര്‍ട് ഫോണുകള്‍ക്കെല്ലാം ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സ്മാര്‍ട് വാച്ചുകള്‍ക്ക് 65 ശതമാനം കിഴിവാണ് നല്‍കുന്നത്. ഓഫറുകളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.






