ഇന്ത്യന്‍ വിപണിയില്‍ ഗൂഗിള്‍ പിക്സല്‍ 6എ സ്മാര്‍ട്ഫോണ്‍ എത്തി. ഇന്ത്യന്‍ വിപണിയില്‍ 28നാണ് ഫോണിന്റെ വില്പന ആരംഭിക്കുക. ഫ്ളിപ്കാര്‍ട്ടിലൂടെയാണ് ഫോണിന്റെ വില്പന. 43,999 രൂപയാണ് വില. ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഫ്ളിപ്കാര്‍ട്ടിലൂടെ ഇപ്പോള്‍ മുന്‍കൂര്‍ ബുക്ക് ചെയ്യാം. വിവിധ ഓഫറുകളിലൂടെ ഈ വിലയില്‍ കുറവുണ്ടാവും.
ആപ്പിളിന്റെ മാതൃകയില്‍ സ്വന്തം പ്രൊസസര്‍ ചിപ്പായ ടെന്‍സര്‍ ആണ് ഗൂഗിള്‍ പുതിയ പിക്സല്‍ ഫോണുകളില്‍ ഉപയോഗിച്ചിരിക്കുന്നത്. ആന്‍ഡ്രോയിഡ് 12 ഓ.എസ് ആണ് ഇപ്പോള്‍ ഫോണിലുള്ളത്. താമസിയാതെ തന്നെ ഇത് ആന്‍ഡ്രോയിഡ് 13-ലേക്ക് അപ്ഗ്രേഡ് ചെയ്യപ്പെടും. അതിവേഗമുള്ള സോഫ്റ്റ് വെയര്‍ അപ്ഡേറ്റും ബ്ലോട്ട് വെയറുകളും മറ്റുമില്ലാത്ത വൃത്തിയുള്ള ആന്‍ഡ്രോയിഡുമാണ് പിക്സല്‍ 6എ ഫോണിലെ മുഖ്യാകര്‍ഷണം.
6.1 ഇഞ്ച് ഒഎ.ല്‍ഇ.ഡി. സ്ക്രീന്‍, 60ലഹെര്ട്സ് റിഫ്രഷ് റേറ്റ്, ലോഹവും ഗ്ലാസും ചേര്‍ന്ന ഡ്യുവല്‍ ടോണ്‍ ഡിസൈന്‍ എന്നിവയാണ് പിക്സല്‍ 6എ-യ്ക്കുള്ളത്. 128 ജിബി സ്റ്റോറേജുണ്ട്. 4306 എം.എ.എച്ച്. ആണ് ബാറ്ററി. 12 എം.പി. പ്രധാന ക്യാമറയും 12 എം.പി. അള്‍ട്രാ വൈഡ് ക്യാമറയും ഉള്‍ക്കൊള്ളുന്ന ഡ്യുവല്‍ ക്യാമറ സംവിധാനവും. എട്ട് എം.പി. സെല്‍ഫി ക്യാമറയുമാണുള്ളത്.
പിക്സല്‍ 6എ ഫോണിനൊപ്പം പിക്സല്‍ ബഡ്സ് പ്രോയും ഫ്ളിപ്കാര്‍ട്ടില്‍ വില്പനയ്ക്കെത്തും. 19,990 രൂപയാണ് ഇതിന് വില. 11 മണിക്കൂര്‍ മ്യൂസിക് പ്ലേ
ബാക്ക് സമയവും ആക്ടീവ് നോയ്സ് കാന്സലേഷന് ഓണ്‍ ചെയ്താല്‍ ഏഴ് മണിക്കൂര്‍ സമയവുമാണ് ബഡ്സ് വാഗ്ദാനം ചെയ്യുന്നത്. ആപ്പിള്‍ എയര്‍ പോഡിനെ പോലെ സൈലന്റ് സീല്‍, ട്രാന്‍സ്പാരന്‍സി മോഡ് പോലുള്ള സൗകര്യങ്ങള്‍ ഇതിലുണ്ട്.






