തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ അറിവോടെയെന്ന് മുന്‍ ഭരണസമിതിയംഗവും കേസില്‍ 13ാം പ്രതിയുമായ ജോസ് ചക്രമ്പള്ളി. മുന്‍ സെ്രകട്ടറി സുനില്‍കുമാറിനാണ് തട്ടിപ്പില്‍ പ്രധാന പങ്ക്. തട്ടിപ്പിനെ കുറിച്ച് സിപിഎം നേതാക്കളെ അറിയിച്ചുവെങ്കിലും ഇതെല്ലാം സാധാരണമാണെന്ന നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സുനില്‍കുമാര്‍ മറ്റ് ജീവനക്കാരോടും ഭരണസമിതി അംഗങ്ങളോടും ധാര്‍ഷ്ട്യത്തോടെയാണ് പെരുമാറിയിരുന്നത്. ജന്മി മനോഭാവമായിരുന്നു അദ്ദേഹത്തിന്. അവര്‍ പറയുന്നയിടത്ത് ഒപ്പുവയ്ക്കുകയല്ലാതെ ഞങ്ങള്‍ക്ക് മറ്റ് ഒന്നും ചോദിക്കാന്‍ അവകാശമുണ്ടായിരുന്നില്ലെന്ന് ജോസ് ചക്രമ്പള്ളി പറയുന്നു.
2016ലാണ് താന്‍ ഭരണസമിതി അംഗമായത്. 2006 മുതല്‍ 2016 വരെ തട്ടിപ്പ് നടന്നിരുന്നുവെന്ന് ബോധ്യപ്പെട്ടതോടെ 2017ല്‍ ബാങ്ക് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും ക്രമക്കേടിനെ കുറിച്ച് അറിയിച്ചിരുന്നു. എന്നാല്‍ നടപടിയുണ്ടായില്ല. ഏരിയ സെക്രട്ടറി പ്രേമരാജിന് എല്ലാമറിയാമായിരുന്നു. ജില്ലാ കമ്മിറ്റിയംഗമായ കൃഷ്ണകുമാറിനെ എല്ലാം അറിയിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം ഇങ്ങനെയെ നടക്കൂവെന്നായിരുന്നു മറുപടി.
2019ല്‍ പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്കി. ഇതേതുടര്‍ന്ന് യോഗം വിളിച്ചതല്ലാതെ നടപടിയുണ്ടായില്ലെന്നും
േജാസ് ചക്രമ്പള്ളി പറയുന്നു.
ബാങ്കിലെ പ്രതിമാസ നിക്ഷേപ പദ്ധതി നടത്തിയിരുന്നു. ഇതിലും കോടികളുടെ തട്ടിപ്പ് നടന്നുവെന്നാണ് നിക്ഷേപകര്‍ പറയുന്നത്.






