
ബാങ്കോക്ക്: എഷ്യ കപ്പ് ട്വന്റി 20 ഫൈനലില്‍ പാക്കസ്താനെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍ക്കു കിരിടം. 17 റണ്‍സിനാണ് ഇന്ത്യന്‍ വനിതകള്‍ പാക്കിസ്താനെ വീഴ്ത്തിയത്. മിതാലി രാജാണ് ളിയിലെയും ടൂര്‍ണമെന്റിലെയും താരം. ഇത് ആറാം തവണയാണ് ഇന്ത്യ കിരിടം സ്വന്തമാക്കുന്നത്.
ഇന്ത്യ ഉയര്‍ത്തിയ 121 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്താന് നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. പുറത്താകാതെ 73 റണ്‍സ് നേടിയ മിതാലി രാജിന്റെ ഒറ്റയാള്‍ പ്രകടനമാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. ജൂലന്‍ ഗോസ്വാമി (17) യാണ് രണ്ടക്കം കടന്ന മറ്റൊരു ഇന്ത്യന്‍ താരം.
എന്നാല്‍ മറുപടി ബാറ്റിങ് ആരംഭിച്ച പക്കിസ്താന തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായി. 25 റണ്‍സ് നേടിയ ബിസ്മ മറൂഫാണ് പാക് ടോപ് സ്കോറര്‍. ഇന്ത്യക്കായി ഏക്ത ബിഷ്ത് രണ്ടു വിക്കറ്റുകള്‍ സ്വന്തമാക്കി.






