
‘സൂരറൈ പോട്ര്’ എന്ന ചിത്രത്തിന് ശേഷം സൂര്യയും സുധ കൊങ്കാരയും വീണ്ടും ഒന്നിക്കുന്നു എന്ന വാര്‍ത്ത എത്തിയിരുന്നു. മറ്റൊരു ബയോപിക്കിനായാണ് ഇരുവരും ഒന്നിക്കുന്നത് എന്നായിരുന്നു റിപ്പോർട്ട്. ഇപ്പോഴിതാ സുധ കൊങ്കരയുടെ മറ്റൊരു ചിത്രത്തിന്റെ വിശേഷമാണ് എത്തുന്നത്. സൂര്യയുമായുള്ള സിനിമയ്ക്ക് മുമ്പ് ഒരു സ്ത്രീപക്ഷ സിനിമയാണ് സുധ ഒരുക്കുന്നത് എന്നും ഇതിനായി കീർത്തി സുരേഷിനെ സമീപിച്ചു എന്നുമാണ് റിപ്പോർട്ട്. സുധ കൊങ്കരയും ഹോംബാലെ ഫിലിംസും ചേർന്നാകും പുതിയ ചിത്രം നിർമ്മിക്കുക. ഒരു യഥാർത്ത സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. 'ചില യഥാർത്ഥ കഥകൾ പുറത്ത് പറയേണ്ടതാണ്, അത് ശരിയായി പറയണം. സംവിധായിക സുധ കൊങ്കരയ്ക്കൊപ്പമുള്ള ഞങ്ങളുടെ അടുത്ത ചിത്രം പ്രഖ്യാപിക്കുന്നതിൽ ഹോംബാലെ ഫിലിംസ് അഭിമാനിക്കുന്നു. നമുക്ക് ഉറപ്പുള്ള ഒരു കഥ നമ്മുടെ എല്ലാ സിനിമകളെയും പോലെ ഇന്ത്യയുടെ ഭാവനയെ പിടിച്ചെടുക്കും.' എന്നായിരുന്നു ഹോംബാലെ ഫിലിംസ് കുറിച്ചത്.
നിലവിൽ 'സൂരറൈ പോട്ര്' സിനിമയുടെ ഹിന്ദി റീമേക്കിന്റെ തിരക്കിലാണ് സംവിധായിക. അക്ഷയ് കുമാറാണ് നായക വേഷത്തിൽ എത്തുന്നത്. അപർണ ബാലമുരളി അവതരിപ്പിച്ച ബൊമ്മിയായി എത്തുന്നത് ബോളിവുഡ് താരം രാധിക മധൻ ആണ്. സൂര്യയുടെ 2ഡി എന്റർടെയ്ൻമെ ന്റസും
വിക്രം മൽഹോത്രയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. എയർ ഡെക്കാൻ സ്ഥാപകനായ ക്യാപ്റ്റൻ ജി ആർ ഗോപിനാഥന്റെ കഥയാണ് 'സുരറൈ പോട്ര്' പറയുന്നത്






