അഹമ്മദാബാദ്: ശ്രീനാരായണ കൾച്ചറൽ വിദ്യാലയാങ്കണത്തിൽ 4-9-2022 ഞായറാഴ്ച രാവിലെ 8 മണിക്ക് നടത്തിയ വർണശബളമായ പൂക്കള മത്സരത്തോടെയായിരുന്നു അഹമ്മദാബാദ് കേരള സമാജത്തിന്റെ " ഓണച്ചമയം-22" എന്ന ഓണാഘോഷം ആരംഭിച്ചത്. സമാജത്തിന്റെ 13 വാർഡുകളും പങ്കെടുത്ത ആവേശകരമായ ഈ മത്സരമാണ് നടന്നത്. തുടർന്നു നടന്ന സാംസ്കാരിക സമ്മേളനം ഗുജറാത്ത് ഹൈക്കോടതി ജസ്റ്റിസ് ശ്രീ നിഖിൽ കരിയൽ ഉൽഘാടനം ചെയ്തു.
ഇത്തരം ആഘോഷങ്ങളും ഉൽസവങ്ങളും നാടിന്റെ അഖണ്ഡതയും കെട്ടുറപ്പും നിലനിർത്താൻ അനുപേക്ഷണീയമാണ് എന്ന് നിഖിൽ കരിയൽ ഊന്നി പ്പറഞ്ഞു. ഫെഗ്മ പ്രസിഡണ്ട് ശ്രീ(ഡോ.) കെ.എം.രാമചന്ദ്രൻ, സമാജം പ്രസിഡണ്ട് ശ്രീ സി. ഗിരീശൻ, വൈസ് പ്രസിഡന്റ് Mr. ഹരികൃഷ്ണ പിള്ള, അലക്സ് ലൂക്കോസ് എന്നിവർ സഭയെ അഭിസംബോധന ചെയ്തു. പ്രസ്തുത യോഗത്തിൽ കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ HS C /SSC വിഭാഗത്തിൽ സമുന്നതമായ വിജയം കരസ്ഥമാക്കിയ സമാജാംഗങ്ങളുടെ കുട്ടികളെ ഭവ്യമായി അനുമോദിച്ചു. സമാജം ജനറൽ സെക്രട്ടറി ശ്രീ ബെന്നി വർഗീസ് കൃതജ്ഞത രേഖപ്പെടുത്തി.

തുടർന്നു നടന്ന സമാജം കലാവേദിയുടെ അനുഗൃഹീതരായ കലാകാരികളും കലാകാരന്മാരും ഒന്നിച്ചണിനിരന്ന, നൃത്തനൃത്യങ്ങളും സ്കിറ്റുകളും, വഞ്ചിപ്പാട്ടുകളും, സംഗീതാരയും, സമഞ്ജസമായി സമ്മേളിച്ച കലാ വിരുന്ന് ഈ ഓണാഘോഷത്തെ അതീവ ഹൃദ്യമാക്കി. കേരളത്തനിമയാർന്ന കലാരൂപങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ സ്പർശിച്ചും കൂട്ടിയിണക്കിക്കൊണ്ടുള്ള കലാരൂപങ്ങളും മലയാളിയുടെ സാംസ്കാരിക പ്രബുദ്ധത വിളിച്ചോതുന്നവയായിരുന്നു

കേരളത്തിൽ നിന്നും പ്രത്യേകം ക്ഷണിച്ചു വരുത്തിയ പാചക വിദഗ്ദ്ധർ ഒരുക്കിയ ഓണ സദ്യ വിഭവ സമൃദ്ധവും സ്വാദിഷ്ടവുമായിരുന്നു നാൽപതു ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന അഹമ്മദാബാദ് മലയാളികളുടെ ഓണാഘോഷത്തിന്റെ ഭവ്യമായ തുടക്കം കുറിക്കൽ ആയിരുന്നു ഏകദേശം നാലായിരത്തോളം ജനങ്ങൾ പങ്കെടുത്ത ഈ " ഓണച്ചമയം".

Comments