
ന്യുഡല്‍ഹി: 200 കോടി രൂപയുടെ തട്ടിപ്പു നടത്തിയ കേസില്‍ പ്രതി സുകേഷ് ചന്ദ്രശേഖരുമായി ബന്ധം പുലര്‍ത്തിയ ബോളിവുഡ് നടി ജാക്വലിന് ഫെര്‍ണാണ്ടസിന് ജാമ്യം. ഡല്‍ഹി പട്യാല അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഇക്കാല ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്. ഇ.ഡിയുടെ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടാണ് നടി കോടതിയെ സമീപിച്ചത്.
ഇ.ഡിയുടെ സമന്‍സിനെ നടി കോടതിയില്‍ എതിര്‍ത്തു. ഇതില്‍ കോടതി ഇ.ഡിയുടെ വിശദീകരണം തേടി. കേസ് ഒക്ടോബര്‍ 22ന് വീണ്ടും പരിഗണിക്കും.
കഴിഞ്ഞയാഴ്ച ഡല്‍ഹി പോലീസിലെ സാമ്പത്തിക കൃറ്റകൃത്യം അന്വേഷിക്കുന്ന വിഭാഗം നടിയെ ഏഴ് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.
സമൂഹത്തിലെ ഉന്നതരെ ഭീഷണിപ്പെടുത്തി 200 കോടി രൂപ തട്ടിയെടുത്തുവെന്നതാണ് സുകേഷ് ചന്ദ്രശേഖറിനെതിരായ കേസ്. ഇയാളുമായി ബന്ധമുള്ള നിരവധി ബോളിവുഡ് താരങ്ങളെയുംേ മോഡലുകളെയും അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തിരുന്നു.






