ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കനത്ത മൂടല്‍ മഞ്ഞ്. അടുത്തകാലത്തൊന്നും കണ്ടിട്ടില്ലാത്ത തരത്തിലുള്ള മഞ്ഞാണ് ഈ മാസം ഉണ്ടായിരിക്കുന്നത്. കാഴ്ചയ്ക്ക് വ്യക്തമല്ലാത്തതിനാല്‍ വിമാനങ്ങള്‍ പലതും വൈകിയാണ് പറക്കുന്നത്. ആറ് ഇന്താരാഷ്ട്ര വിമാനങ്ങളും ഏഴ് ആഭ്യന്തര സര്‍വീസുകളുമാണ് വൈകുന്നത്. ഇതിന് പുറമെ ഒരു ആഭ്യന്തര വിമാന സര്‍വീസ് നിര്‍ത്തി വയക്കുകയും ചെയ്തു. ഇതിന് പുറമെ സംസ്ഥാനത്തേക്കുള്ള 94 തീവണ്ടി സര്‍വീസുകളും വൈകിയാണ് ഓടുന്നത്. 15 എണ്ണം സമയം മാറ്റുകയും ഒരെണ്ണം റദ്ദാക്കുകയും ചെയ്തിരുന്നു.
ഡല്‍ഹിയെ കൂടാതെ ഉത്തര്‍പ്രദേശിലും പഞ്ചാബിലും കനത്ത മൂടല്‍ മഞ്ഞാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യതലസ്ഥാനത്തെ മൂടല്‍ മഞ്ഞ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാകുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.






