സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വേണ്ടി സെലിബ്രിറ്റി ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്ര പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. ബോളിവുഡിലെ വന്‍താരനിരയാണ് പാര്‍ട്ടിക്കായി മനീഷിന്റെ വസതിയിലെത്തിയത്. ആഘോഷങ്ങള്‍ക്കിടയില്‍ മനീഷ് പകര്‍ത്തിയ ഒരു ചിത്രം സോഷ്യല്‍ ലോകത്തിന്റെ ഹൃദയം കവര്‍ന്നിരിക്കുകയാണ്.
നട കാജോളിനും, നിര്‍മാതാവും, സംവിധായകനുമായ കരണ്‍ ജോഹറിനുമൊപ്പമുളള ചിത്രമാണ് മനീഷ് പങ്കുവെച്ചത്. ‘‘1993 മുതലുളള സൗഹൃദം ഇവരില്ലാതെ ഒരു ആഘോഷവും പരിപൂര്‍ണമാവുകയില്ല. സ്നേഹം മാത്രം’’- ചിത്രത്തിനൊപ്പം മനീഷ് കുറിച്ചു. മൂവരും ഒന്നിച്ചുളള സെല്‍ഫിയും കരണും മനീഷും ചേര്‍ന്ന് കാജോളിനെ ചുംബിക്കുന്ന ഒരു ചിത്രവും ഒപ്പമുണ്ട്.
മാധുരി ദീക്ഷിത്, അനന്യ പാണ്ഡെ, ജാന്‍വി കപൂര്‍, കത്രീന കൈഫ്, സാറ അലി ഖാന്, മലൈക അറോറ, സുഹാന ഖാന്, ആദിത്യ റോയ് എന്നിവരും പാര്‍ട്ടിയില്‍ പങ്കെടുത്തു.

Comments