
അമ്മയും മക്കളുമായുള്ള ബന്ധം എപ്പോഴും വളരെയധികം ദൃഡമായിരിയ്ക്കും. മാതാപിതാക്കളെ നിരീക്ഷിയ്ക്കാനും മിടുക്കരാണ് മക്കള്‍. ഇപ്പോള്‍ അമ്മയെ പറ്റി കവിത എഴുതിയ മകനാണ് സോഷ്യല്‍ മീഡിയയില്‍ താരമായിരിയ്ക്കുന്നത്. നാലാം ക്ലാസില്‍ പഠിക്കുന്ന മകന് തനിക്കായി എഴുതിയ കവിതകള്‍ ട്വിറ്ററില്‍ പങ്കുവച്ചിരിയിക്കുകയാണ് അമ്മ. Madeleine Gunhart എന്ന ട്വിറ്ററില്‍ അക്കൗണ്ടിലൂടെയാണ് മകന്റെ കവിത പങ്കുവെച്ചത്. നാലാം ക്ലാസ്സുകാരന് എഴുതിയത്' എന്ന അടിക്കുറിപ്പോടെ മകന്റെ മൂന്ന് വ്യത്യസ്ത കവിതകളുടെ ചിത്രങ്ങളാണ് അമ്മ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
'രണ്ടു വര്‍ഷം മുമ്പ് വിദൂര പഠനത്തിനിടെ നാലാം ക്ലാസുകാരന് ഇത് എഴുതി' - എന്ന അടിക്കുറിപ്പിനൊപ്പം മൂന്ന് വ്യത്യസ്ത കവിതകളാണ് അവര്‍ പങ്കുവച്ചത്. 'എനിക്ക് ഒരു കവിതയെക്കുറിച്ച് ഒരു ആശയം ഉണ്ടായിരുന്നു, പക്ഷേ ഇപ്പോള്‍ അത് എന്റെ മനസ്സില്‍ നിന്ന് മാറി വീടിനു ചുറ്റും അലഞ്ഞുനടക്കുന്നു.' - എന്നാണ് കുറിച്ചത്.
മാതൃദിനത്തില്‍ അമ്മയ്ക്കായി ഒരു കവിതയെഴുതി. 'മുള്ളുള്ള തണ്ടില്‍ റോസാപ്പൂ പോലെ നീ സുന്ദരിയാണ്. കാരണം ചിലപ്പോള്‍ നിനക്ക് ദേഷ്യം വരും.' എന്നാണ് രണ്ടാമത്തെ കവിതയില്‍ മകന് കുറിച്ചത്. ഈ കൊച്ചു കവിയുടെ നിരീക്ഷണപാടവത്തേയും സര്‍ഗ്ഗാത്മകതയേയും അഭിനന്ദിച്ച് നിരവധിപ്പേരാണ് കമന്റുകള്‍ ചെയ്യുന്നത്. പോസ്റ്റിന് ഇതുവരെ 1,45,400 ലൈക്കുകളും 12,600 റീട്വീറ്റുകളും ലഭിച്ചു. നിരവധി പേരാണ് കുട്ടിയെ പ്രശംസിച്ച് കമന്റ് ചെയ്തിരിയ്ക്കുന്നത്.







Comments