
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ ആരോഗ്യ വിഭാഗത്തിലെ 295 ഒഴിവുകളിലേക്ക് പിന്‍വാതില്‍ നിയമനത്തിന് പട്ടിക ചോദിച്ച് മേയര്‍ സിപിഎം ജില്ലാ സെക്രട്ടറിക്ക് അയച്ച കത്ത് പുറത്തുവന്നതിനു പിന്നാലെ മറ്റൊരു കത്ത് കൂടി പുറത്തുവന്നു. സിപിഎം കൗണ്‍സിലറും കോര്‍പറേഷനിലെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയുമായി ഡി.ആര് അനില്‍ ആനാവൂര്‍ നാഗപ്പന് അയച്ച കത്താണ് പുറത്തുവന്നത്.
എസ്എടി ആശുപത്രിയോട് ചേര്‍ന്നുള്ള രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്ന വിശ്രമ കേന്ദ്രത്തിലേക്കുള്ള നിയമനങ്ങള്‍ക്കാണ് പാര്‍ട്ടിയില്‍ നിന്ന് പട്ടിക തേടിയിരിക്കുന്നത്. മാനേജര്‍ അടക്കമുള്ള തസ്തികകളിലാണ് പട്ടിക ചോദിച്ചിരിക്കുന്നത്.







