ഒന്നാം വിവാഹവാര്‍ഷിക ദിനത്തില്‍ സന്തോഷം പങ്കുവെച്ച് നടി ചന്ദ്ര ലക്ഷമണ്. ഭര്‍ത്താവ് ടോഷ് ക്രിസ്റ്റിക്കൊപ്പമുളള വിവാഹചിത്രത്തോടൊപ്പം ഒരു കുറിപ്പും താരം പങ്കുവെച്ചു. ടോഷിനൊപ്പമുളള ദിവസങ്ങള്‍ ആഘോഷമായിരുന്നു. വിവാഹവാര്‍ഷികദിനത്തില്‍ കുഞ്ഞിനെ ചേര്‍ത്തു പിടിക്കാനായത് സന്തോഷമെന്നും ചന്ദ്ര കുറിച്ചു.
2021 നവംബര്‍ 10 ന് കൊച്ചിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ വെച്ചായിരുന്നു ടോഷും ചന്ദ്രയും വിവാഹിതരായത്. സ്വന്തം സുജാത സീരിയലില്‍ അഭിനയിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലായത്. ഒരാഴ്ച മുമ്പാണ് ഇവര്‍ക്ക് ആണ് കുഞ്ഞ് പിറന്നത്.






