
24 മണിക്കൂറില്‍ 23,060 മരങ്ങള്‍ നട്ട് ലോകത്തെ മുഴുവന്‍ അമ്പരപ്പിച്ചിരിയ്ക്കുകയാണ് ഒരു 23കാരന്. കനേഡിയന്‍ യുവാവായ ആന്റ്വയിന്‍ മോസയാണ് 24 മണിക്കൂറിനിടെ 23,000ലധികം മരങ്ങള്‍ നട്ട് ഗിന്നസ് ലോക റെക്കോര്‍ഡ് നേടിയത്. കഴിഞ്ഞ വര്‍ഷമായിരുന്നു യുവാവിന് റെക്കോര്‍ഡ് ലഭിച്ചത്. കാലാവസ്ഥ വ്യതിയാനങ്ങള്‍ക്ക് എതിരെയുള്ള യുവാവിന്റെ പോരാട്ടത്തിന്റെ ഭാഗമായിരുന്നു ഈ മരം നടീല്‍. 2021ല്‍ പുറത്ത് വന്ന വീഡിയോ വീണ്ടും വൈറലാകുകയായിരുന്നു.
നോര്‍വേയുടെ മുന്‍ പരിസ്ഥിതി മന്ത്രി എറിക് സോള്ഹോം ആണ് യുവാവ് മരങ്ങള്‍ നടന്നതിന്റെ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത്. 'അത്ഭുതം ! ഒരു 23കാരന് വെറും 24 മണിക്കൂറില്‍ 23,060 മരങ്ങള്‍ നട്ട് പുതിയ ലോക റെക്കോര്‍ഡ് കുറിച്ചിരിക്കുന്നത്. അദ്ദേഹത്തിന് ഒരു മിനിറ്റില്‍ 16 മരങ്ങള്‍ നടാന്‍ കഴിയും എന്നാണ് ആന്റ്വയിന്‍ മോസ് പറയുന്നത്. അതായത് ഒരു സെക്കന്‍ഡില്‍ 3.75 മരങ്ങള്‍ വീതം' - എന്നാണ് മുന്‍ മന്ത്രി എറിക് സോള്‍ഹൈം ട്വിറ്ററില്‍ കുറിച്ചത്. 15 സെക്കന്‍ഡുള്ള വീഡിയോ 1.7 മില്യണ്‍ ആളുകളാണ് ഇതുവരെ കണ്ടത്.







Comments