
കോട്ടയം: മറിയപ്പള്ളിയില്‍ മണ്ണിനടിയില്‍ കുടുങ്ങിയ നിര്‍മ്മാണ തൊഴിലാളിയെ പുറത്തെത്തിച്ചു. മണിക്കൂറുകളുടെ രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് അതിഥി തൊഴിലാളിയായ സുശാന്തിനെ പുറത്തെത്തിച്ചത്. നിര്‍മ്മാണജോലിക്കിടെ മണ്ണിടിഞ്ഞുവീഴുകയായിരുന്നു. അഗ്നിശമനസേനയും പൊലീസും മൂന്ന് മണിക്കൂറോളം നീണ്ട പ്രയത്നത്തിനൊടുവിലാണ് രക്ഷപ്പെടുത്തിയത്. രാവിലെ ഒൻപതരയോടെയായിരുന്നു സംഭവം.
രണ്ട് മണിക്കൂറിലധികം മണ്ണിനടിയില്‍ കുടുങ്ങിക്കിടന്നതിനാല്‍ സുശാന്ത് അവശനാണ്. വൈദ്യസഹായവും ഡോക്ടര്‍മാരും പ്രദേശത്ത് എത്തിയിരുന്നു. പ്രഥമശുശ്രൂഷ നല്‍കിയതിന് ശേഷം സുശാന്തിനെ ആശുപത്രിയിലേക്ക് മാറ്റി. സുശാന്തിന്റെ കാലിന് പരുക്കുള്ളതായാണ് വിവരം.
പശ്ചിമ ബംഗാള്‍ സ്വദേശി സുഷാന്തിന്റെ. കഴുത്തിനു താഴോട്ടുവരെ മണ്ണിനടിയിലായിരുന്നു. ആദ്യ ഒരു മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനിടെ നിഷാന്തിന്റെ അരഭാഗം വരെയുള്ള മണ്ണ് നീക്കി. സുഷാന്തിന് കാര്യമായ പരിക്കില്ലെന്നാണ് പ്രാഥമിക സൂചന.
മതില്‍ നിര്‍മ്മാണത്തിനായി കുഴി എടുക്കുന്നതിനിടെയാണ് മണ്ണിടിഞ്ഞുവീണത്. രക്ഷാപ്രവര്‍ത്തനത്തിനിടയും മണ്ണിടിഞ്ഞു. വീണ്ടും മണ്ണിടിയാനുള്ള സാധ്യത നിലനില്‍ക്കുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ മഴയില്‍ നനഞ്ഞുകുതിര്‍ന്ന മണ്ണാണ് ഇടിഞ്ഞുവീണത്. അഗ്നിശമന സേന സാഹസികമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സുഷാന്തിന് ഓക്‌സിജന്‍ നല്‍കിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.






