
ഉറങ്ങിയെണീറ്റപ്പോള്‍ മുന്നിലൊരു കൂറ്റന്‍ കാണ്ടാമൃഗത്തെ കണ്ടലെന്തു ചെയ്യും. സംശയമൊന്നുമില്ല, ഉറക്കെ നിലവിളിച്ചുകൊണ്ടോടും. അല്ലാതെന്തു ചെയ്യാന്‍. അത്തരമൊരു അവസ്ഥയാണ് വഴിയരികില്‍ കിടന്നുറങ്ങിയ നായയ്ക്കും സംഭവിച്ചത്. വഴിയോരത്ത് സ്ഥിരമായി ഉറങ്ങുമ്പോഴായിരുന്നു അപ്രതീക്ഷിതമായി ആ വഴിയിലൂടെ ഒരു കാണ്ടാമൃഗമെത്തിയത്. കാലില്‍ എന്തോ ഒന്ന് മണത്തു നോക്കുന്നത് പോലെ തോന്നി കണ്ണുതുറന്നു നോക്കിയപ്പോഴാണ് മുന്നില്‍ നില്ക്കുന്ന കൂറ്റന്‍ കാണ്ടാമൃഗത്തെ കണ്ടത്. ചിതറി ഓടുകയല്ലാതെ പാവം നായയുടെ മുന്നില്‍ മറ്റൊരു മാര്‍ഗവുമുണ്ടായിരുന്നില്ല. ഭയന്ന് വിറച്ച് ഉറക്കെക്കുരച്ചുകൊണ്ടായിരുന്നു നായയുടെ ഓട്ടം.
ഈ സംവത്തിന്റെ ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ലക്ഷക്കണക്കിനാളുകള്‍ ഇപ്പോള്‍ത്തന്നെ ഈ ദൃശ്യം കണ്ടു കഴിഞ്ഞു. ഉറങ്ങി എഴുമന്നല്ക്കുമ്പോള് കാണുന്ന ഏറ്റവും ഭീകരമായ കാഴ്ച എന്നാണ് പലരും ദൃശ്യത്തെ വിശേഷിപ്പിച്ചത്. വല്ലാത്ത ദുസ്വപ്നമെന്നാണ് ചിലരുടെ അഭിപ്രായം. തെരുവു നായ്ക്കളുടെ നിസ്സഹായ അവസ്ഥയെക്കുറിച്ചും പലരും പരിതപിക്കുന്നുണ്ട്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയും ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു.
Would definitely get your blood pumping waking up to that…😳🤣🦏🦮 pic.twitter.com/fW6FK7tY5g
— Fred Schultz (@FredSchultz35) November 15, 2022






