
കോഴിക്കോട്: നോട്ട് അസാധുവാക്കിയ നടപടിയെ തുടര്‍ന്ന് കഷ്ടപ്പെടുകയാണ് സര്‍ക്കാരും ജനങ്ങളും. ഇതേത്തുടര്‍ന്ന് എല്ലായിടങ്ങളിലും കാര്യമായ നഷ്ടമാണ് വന്നിരിക്കുന്നത്. വിദേശ മദ്യശാലകളില്‍ 144 കോടിയുടെ നഷ്ടമുണ്ടായതായി എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന് പറഞ്ഞു. നികുതി ഇനത്തില്‍ മാത്രം സര്‍ക്കാരിന് നഷ്ടമായിരിക്കുന്നത് 80 കോടിയാണെന്നും അദ്ദേഹം പറഞ്ഞു. ബീവറേജസ് കോര്പ്പറേഷന് ഉണ്ടായ നഷ്ടം സംസ്ഥാന സര്‍ക്കാരിന്റെ നികുതി വരുമാനത്തെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജോലിയുടെ ഭാഗമായുണ്ടാകുന്ന ആക്രമണങ്ങള്‍ പ്രതിരോധിക്കുന്നതിന് ആയുധങ്ങള്‍ നല്കുന്ന കാര്യവും പരിഗണനയിലാണെന്നും കോഴിക്കോട് വച്ച് മന്ത്രി പറഞ്ഞു.







Comments