ന്യൂഡൽഹി: രാജ്യത്തെ കുടുംബങ്ങൾ കോച്ചിങ് സെന്ററുകൾക്കായി വൻതുക ചെലവഴിക്കുന്നുവെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിന് പിന്നാലെയാണ് കേന്ദ്രസർക്കാർ സൗജന്യ ഓൺലൈൻ കോച്ചിങ് പ്രഖ്യാപിച്ചതെന്ന് കോൺഗ്രസ് എം.പി ജയറാം രമേശ്. എന്നാൽ, നിലവിലുള്ള സൗജന്യ കോച്ചിങ് പദ്ധതിയുടെ ലക്ഷ്യം പോലും സർക്കാർ കൈവരിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
ജൂൺ 17ന് കോട്ടയിൽ നടന്ന ‘ഛാത്രോൻ കി ഗുഞ്ജ്’ പരിപാടിയിൽ രാഹുൽ ഗാന്ധി വിദ്യാഭ്യാസ മേഖലയിലെ പ്രധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയതായി രമേശ് പറഞ്ഞു. പൊതുവിദ്യാഭ്യാസ സംവിധാനത്തിന് പകരം സ്വകാര്യ കോച്ചിങ് മേഖല ശക്തിപ്പെട്ടെന്നും, വിദ്യാഭ്യാസത്തിനായി കേന്ദ്രസർക്കാർ ചെലവഴിക്കുന്നതിന്റെ 2.5 മടങ്ങാണ് ഇന്ത്യൻ കുടുംബങ്ങൾ കോച്ചിങ് സെന്ററുകൾക്കായി ചെലവഴിക്കുന്നതെന്നും രാഹുൽ പറഞ്ഞതായി അദ്ദേഹം വ്യക്തമാക്കി.
ഇതിന് പിന്നാലെയുണ്ടായ പൊതുസമ്മർദം മറികടക്കാനാണ് ആഗസ്റ്റ് 15ന് പ്രധാനമന്ത്രി വിദ്യാർഥികൾക്കായി സൗജന്യ ഓൺലൈൻ കോച്ചിങ് പ്രഖ്യാപിച്ചതെന്നും രമേശ് ആരോപിച്ചു.
അതേസമയം, സാമൂഹ്യനീതി മന്ത്രാലയത്തിന്റെ സൗജന്യ കോച്ചിങ് പദ്ധതിയുടെ നടത്തിപ്പിലും ലക്ഷ്യപ്രാപ്തിയിലും വീഴ്ചയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മൂന്ന് വർഷത്തിനിടെ 10,500 പേരെ പദ്ധതിയിൽ ഉൾപ്പെടുത്താനായിരുന്നു ലക്ഷ്യം. എന്നാൽ ഇതുവരെ 2,790 പേർക്ക് മാത്രമാണ് പദ്ധതിയുടെ പ്രയോജനം ലഭിച്ചത്. ലക്ഷ്യത്തിന്റെ 26 ശതമാനം മാത്രമാണിത്.
പദ്ധതിയുടെ ബജറ്റ് വിഹിതം വർഷംതോറും കുറയുകയാണെന്നും കഴിഞ്ഞ വർഷം അനുവദിച്ച തുകയുടെ പകുതിയിൽ താഴെ മാത്രമാണ് ചെലവഴിച്ചതെന്നും ജയറാം രമേശ് എക്സിൽ പങ്കുവെച്ച കുറിപ്പിൽ ആരോപിച്ചു.

Comments