
തീവണ്ടിയിലെ ജീവാംശമായി എന്ന ഹിറ്റ് ഗാനത്തിലൂടെ എന്ന ഹിറ്റ് ഗാനത്തിലൂടെ മലയാളി മനസില്‍ ഇടം നേടിയ സംഗീത സംവിധായകനാണ് കൈലാസ് മേനോന്. മകന് സമന്യു രുദ്ര സോഷ്യല്‍മീഡിയയിലെ താരമാണ്. രുദ്രയുടേയും ഭാര്യ അന്നപൂര്‍ണയുടെയും വീഡിയോകള്‍ കൈലാസ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കാറുണ്ട്. മകന്റെ കുട്ടിക്കുറുമ്പുകളും ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു ക്യൂട്ട് വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്.
മലയാളികളുടെ പ്രിയപ്പെട്ട മമാഹന്ലാലിനെ രുദ്രനും വളരെയധികം ഇഷ്ടമാണെന്ന് തെളിയിക്കുന്ന വീഡിയോയാണ് കൈലാസ് പങ്കിട്ടത്. ‘ലാട്ടനെ ഭയങ്കര ഇട്ടമാ....... അല്ലേലും ലാട്ടനെ ഇഷ്ടമല്ലാത്ത ആരാ ഉളളതല്ലേ’ എന്ന തലക്കെട്ടോടു കൂടിയാണ് രുദ്രന്റെ വീഡിയോ . മോഹന്‍ലാലിന്റെ ഗാനം യൂട്യൂബില്‍ തൊട്ടു കാണിക്കുന്ന രുദ്രിനെ വീഡിയോയില്‍ കാണാം. പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തിയ ബ്രോ ഡാഡിയിലെ ഗാനമാണ് ഈ കുഞ്ഞ് തൊട്ട് കാണിക്കുന്നത്. നിരവധി പേരാണ് രുദ്രന്റെ വീഡിയോയ്ക്ക് കമന്റുകളുമായെത്തിയത്.






