മികച്ച ഫീച്ചറും മിതമായ വിലയുമായി നോയിസിന്റെ പുതിയ എയര്‍ ബഡ്സ് 2 പുറത്തിറങ്ങി. വയര്‍ലെസ് ഇയര്ബസ്ഡ് നോയ്സിന്റെ വില 1,799 രൂപയാണ്. വെളുപ്പ്, കറുപ്പ് നിറങ്ങളില്‍ വരുന്ന എയര്‍ ബഡ്സ് 2 ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്. പുതിയ ഉല്പന്നം ആമസോണും ഫ്ലിപ്കാര്‍ട്ടും നവംബര്‍ 24 മുതല്‍ വില്‍ക്കുന്നുണ്ട്.
മ്യൂസിക് കേള്‍ക്കാനും, വോയിസ് ക്രമീകരിക്കാനും കോളുകള്‍ സ്വീകരിക്കാനും നിരസിക്കാനും ഇവയില്‍ ടച്ച് ബട്ടണുകള്‍ ഉണ്ട്. കൂടാതെ, അനാവശ്യ ശബ്ദം ഒഴിവാക്കാന്‍ പ്രത്യേകം ഫീച്ചറും എയര്‍ ബഡ്സ് 2 ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. യാത്ര ചെയ്യുന്നവര്‍ക്ക് ഏറെ ഉപകാരപ്പെടുന്നതാണ് എയര്‍ ബഡ്സ് 2. എയര്‍ ബഡ്സ് 2 ഒരു ജോടി ഹാഫ് ഇന്‍-ഇയര്‍ വയര്‍ലെസ് ഇയര്‍ബഡുകളാണ്. വിയര്‍പ്പ്, ജല പ്രതിരോധം എന്നിവയ്ക്ക് IPX4 റേറ്റ് ചെയ്തിരിക്കുന്നു. ഇയര്‍ബഡ്സില്‍ 13 എംഎം ഓഡിയോ ഡ്രൈവറുകള്‍ ഉണ്ട്. ചാര്‍ജിങ് കെയ്സിനൊപ്പം 40 മണിക്കൂര്‍ വരെ ബാറ്ററി ലൈഫ് ഉണ്ട്. ചാര്‍ജ് ചെയ്യുന്നതിനായി യുഎസ്ബി ടൈപ്പ്-സി പോര്‍ട്ടുമായാണ് ഇത് വരുന്നത്. 10 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 4 മണിക്കൂര്‍ വരെ പ്ലേ ടൈം ലഭിക്കുമെന്നാണ് നോയിസ് അവകാശപ്പെടുന്നത്.
വയര്‍ലെസ് കണക്റ്റിവിറ്റിക്കായി ഇയര്‍ബഡുകള്‍ക്ക് ബ്ലൂടൂത്ത് 5.3 ഉണ്ട്. വേക്ക് ആന്‍ഡ് പെയര്‍ ഫീച്ചറുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു. ബ്ലൂടൂത്ത് കോളിങ്ങിനായി ബില്‍റ്റ്-ഇന്‍ ക്വാഡ് മൈക്രോഫോണും പായ്ക്ക് ചെയ്യുന്നുണ്ട്. ഇത് ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങളുമായി കണക്റ്റ് ചെയ്യാനും സാധിക്കും. കൂടാതെ ഗൂഗിള്‍ അസിസ്റ്റന്റിന്റെയും സിരി വോയ്സ് അസിസ്റ്റന്റിന്റെയും പിന്തുണയുമുണ്ട്.






