
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മലയാളം സിനിമയുടെ ഭാഗമാണ് തന്വി റാം. കരിയറില്‍ വളരെ കുറച്ചു സിനിമകളില്‍ മാത്രമാണ് താരം ഇതുവരെ അഭിനയിച്ചത്. ഇപ്പോഴിതാ താരം പങ്കുവെച്ചിരിക്കുന്ന ദുബായ് വെക്കേഷന് ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
കളര്‍ഫുള്‍ ഡ്രെസ്സില്‍ അതീവ സുന്ദരിയായാണ് നടി വന്നിരിക്കുന്നത്. ദുബായില്‍ അവധിയാഘോഷത്തിലാണ് താരം. നടിയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
സൗബിന് ഷാഹിര്‍ നായകനായ അമ്പിളി ആണ് നടിയുടെ ആദ്യ സിനിമ. ചിത്രത്തിലെ ടീന കുര്യന് എന്ന കഥാപാത്രം നടി വളരെ മികച്ചതാക്കയിരുന്നു. താരത്തിന്റെ നല്ല തുടക്കം തന്നെയായിരുന്നു ഈ സിനിമ.






