
ഒരു കുടുംബത്തിലെ എല്ലാവരും സെലിബ്രിറ്റികൾ.. അഹാനയുടെ കുടുംബത്തെക്കുറിച്ച് ഒറ്റനോട്ടത്തിൽ എല്ലാവർക്കും പറയാൻ സാധിക്കുന്നത് അങ്ങനെയാണ്. കൃഷ്ണകുമാറിൽ തുടങ്ങി ഇടയ മകൾ ഹൻസിക വരെയുള്ള എല്ലാവരും സെലിബ്രിറ്റികളാണ്. ഇതിൽ ഏറ്റവും തിളങ്ങുന്നത് മലയാളത്തിന്റെ പ്രിയ നടി അഹാനതന്നെയാണ്. ഇപ്പോഴിതാ അഹാന പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്.
വളരെ സിംപിൾ ലുക്കിലാണ് അഹാന ഇപ്പോൾ എത്തുന്നത്, സാരിയും അതിന് ചേരുന്ന ലൈറ്റ് മേക്കപ്പും കൂടുതൽ ഭംഗി നൽകുകയാണ്.
മലയാള സിനിമയിലെ യുവനായികമാരിൽ ഇന്ന് ശ്രദ്ധേയയായ താരമാണ് അഹാന. ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന മലയാളത്തിൽ ശ്രദ്ധേയയാകുന്നത്.






