റേഞ്ച് റോവര്‍ ലോങ് വീല്‍ ബെയ്സ് പതിപ്പ് സ്വന്തമാക്കി പ്രമുഖ നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി. ഏകദേശം 2.66 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. വാഹനം കേരളത്തിലെ ആദ്യ റേഞ്ച് റോവര്‍ ലോങ് വീല്‍ബെയ്സാണ്. വൈറ്റ്-ബ്ലാക്ക് ഡ്യുവല്‍ ടോണ്‍ പെയിന്ില് പൂര്‍ത്തിയാക്കിയിരിക്കുന്ന വാഹനമാണ് വേണു കുന്നപ്പിള്ളിയുടേത്. ചെറിയ വലിയ സ്വപ്ന സാക്ഷാത്കാരങ്ങള്‍ എന്ന കുറിപ്പിനൊപ്പം പുതിയ കാര്‍ ഏറ്റു വാങ്ങുന്നതിന്റെ ചിത്രങ്ങളും 31 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോയും വേണു കുന്നപ്പിള്ളി തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്.
ഒരു പെട്രോള്‍, ഡീസല്‍ എഞ്ചിന് ഓപ്ഷനുമായാണ് ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ സ്പോര്‍ട്ട് ഇന്ത്യയിലേക്ക് വരുന്നത്. 350 bhp പവറില്‍ പരമാവധി 700 Nm ടോര്‍ക്ക് ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 3.0 ലിറ്റര്‍ 6 സിലിണ്ടര്‍ D350 ഡീസല്‍ എഞ്ചിനാണ് ഇതില്‍ ആദ്യം വരുന്നത്. 400 bhp കരുത്തില്‍ 550 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കുന്ന 3 ലിറ്റര്‍ P400 പെട്രോള്‍ എഞ്ചിനാണ് രണ്ടാമത്തേത്. പെട്രോള്‍, ഡീസല്‍ എഞ്ചിന് ഓപ്ഷനുകള്‍ സ്റ്റാന്‍ഡേര്‍ഡായി 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് ജോടിയാക്കിയിരിക്കുന്നത്.
റേഞ്ച് റോവര്‍ സ്പോര്‍ട്ടില്‍ 4WD, എയര്‍ സസ്പെന്ഷന് എന്നിവ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി നല്‍കുന്നുണ്ട്. റേഞ്ച് റോവര്‍ സ്പോര്‍ട്ട് ഇന്ത്യയില്‍ ഒരു കംപ്ലീറ്റ്ലി ബില്‍റ്റ് അപ്പ് യൂണിറ്റായാണ് (CBU) ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്. അത് കാറിന്റെ വിലയിലും കൃത്യമായി പ്രതിഫലിക്കും. ഇന്ത്യയില്‍ ഒരു പുതിയ 2023 റേഞ്ച് റോവര്‍ സ്പോര്‍ട്ട് വാങ്ങാന്‍ 1.64 കോടി രൂപ മുതല്‍ 1.84 കോടി രൂപ (എക്സ് ഷോറൂം) വരെ വില നല്‍കണം. 2018, മാളികപ്പുറം, ചാവേര്‍ എന്നീ സിനിമകളാണ് കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ വേണു കുന്നപ്പിള്ളി നിര്‍മിക്കുന്ന പുതിയ സിനിമകള്‍.






