
മാലദ്വീപില്‍ വെക്കേഷന് ദിനങ്ങള്‍ ചിലവിട്ട് യുറഗ്വായ് താരം ലൂയി സ്വാരെസ്. നഷ്ടത്തിനെറ കയ്പ്പകറ്റാന്‍ മാലദ്വീപിലെത്തി. സ്വാരെസ്, ഭാര്യ സോഫിയ ബല്ബി, മകള്‍ ഡെല്‍ഫിന, മക്കളായ ബെഞ്ചമിന്‍, ലൗട്ടി എന്നിവരോടൊപ്പമാണ് മാലദ്വീപിലെത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഘാനയ്ക്കെതിരായ അവസാനഗ്രൂപ്പ് മത്സരം വിജയിച്ചിട്ടും യുറഗ്വായ് ലോകകപ്പില്‍ നിന്നു പുറത്തായിരുന്നു. മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് വിജയിച്ചിട്ടും ഒരു ഗോളിന് ദക്ഷിണകൊറിയയ്ക്ക് പിന്നിലായതാണ് യുറഗ്വായ്ക്ക് പണിയായത്.
മാലദ്വീപിലെ സിയാം വേള്‍ഡ് റിസോര്‍ട്ടിലാണ് സ്വാരസിന്റെയും കുടുംബത്തിന്റെയും വെക്കേഷന്. റിസോര്‍ട്ടിലെ ലോകോത്തര നിലവാരമുളള ഫുട്ബോള്‍ ഗ്രൗണ്ടായ വേള്‍ഡ് സ്പോര്‍ട്സ് അരീനയില്‍ സഹ അതിഥികള്‍ക്കും ദ്വീപ് നിവാസികള്‍ക്കുമൊപ്പം ഫുട്ബോള്‍ മത്സരത്തിലു സ്വാരെസ് പങ്കെുടുത്തു.






