
ക്രിസ്മസ് ദിനത്തില്‍ മകള്‍ അസിന്റെ ഏറ്റവും പുതിയ ചിതങ്ങള്‍ പങ്കുവെച്ച് പ്രിയനടി അസിന്. ക്രിസ്മസ് ആഘോഷത്തിനിടയില്‍ പകര്‍ത്തിയ മകളുടെ ചിത്രങ്ങളാണ് അസിന് പങ്കുവെച്ചത്. അലങ്കാര വസ്തുക്കള്‍ ഉപയോഗിച്ച് കമ്മലുണ്ടാക്കി കളിക്കുന്ന കുഞ്ഞ് അറിന്റെ ചിതം ആരാധകര്‍ ഏറ്റെടുത്തു.
വിവാഹ ശേഷം സിനിമയില്‍ നിന്നു ഇടവേള എടുത്ത അസിന് മകള്‍ അറിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടവും സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
2017 ഒക്ടോബറിലാണ് അസിന് മകള്‍ പിറന്നത്. പ്രമുഖ വ്യവസായി രാഹുല്‍ ശര്‍മയാണ് അസിന്റെ ഭര്‍ത്താവ്. 2016 ജനുവരിയിലാണ് ഇവര്‍ വിവാഹിതരായത്.






