
അമിതാഭ് ബച്ചനിലൂടെ ഏറ്റവും പ്രശസ്തിയാര്‍ജ്ജിച്ച ക്വിസ് ഷോയാണ് കോൻ ബനേഗ ക്രോർപതി. ഇതില്‍ പല പ്രശസ്തരും പങ്കെടുക്കാറുണ്ട്. പുതിയ സീസണില്‍ അതിഥിയായെത്തിയിരിക്കുന്നത് രേവതിയും കജോളുമാണ്. രേവതി സംവിധാനം ചെയ്ത സലാം വെങ്കി സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് ഇരുവരും ഷോയില്‍ എത്തിയത്. കജോളാണ് ചിത്രത്തിൽ നായികയായി തിളങ്ങിയത്. 11 വര്‍ഷത്തിനു ശേഷം രേവതി വീണ്ടും സംവിധായികയുടെ കുപ്പായം അണിയുന്ന ‘സലാം വെങ്കി’ക്ക് വളരെയേറെ പ്രശംസ കിട്ടുന്നുണ്ട്. തമിഴിലും ഹിന്ദിയിലുമെല്ലാം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള രേവതി നടി എന്ന നിലയില്‍ മാത്രമല്ല സംവിധായക എന്ന നിലയിലും ശ്രദ്ധ നേടിയ വ്യക്തിയാണ്.
കജോളും രേവതിയും ഷോയിൽ പങ്കെടുത്തത് സുജാത എന്ന മത്സരാർഥിക്കുവേണ്ടിയാണ്. ഇരുവരും ചേർന്ന് ആറ് ലക്ഷം രൂപയാണ് കളിച്ച് നേടി. രേവതി സംവിധായിക എന്ന നിലയില്‍ പ്രശസ്തി നേടിയത് 2002ല്‍ പുറത്തിറങ്ങിയ അരങ്ങേറ്റ ചിത്രമായ മിത്ര്, മൈ ഫ്രണ്ടിലൂടെയാണ്. അതിലൂടെ ദേശീയ പുരസ്കാരവും താരത്തെ തേടിയെത്തിയിരുന്നു. രണ്ട് ഫീച്ചര്‍ ചിത്രങ്ങളും ആന്തോളജികളുടെ ഭാഗമായി രണ്ട് ഹ്രസ്വചിത്രങ്ങളും രേവതി സംവിധാനം ചെയ്തിട്ടുണ്ട്. സെറ്റിലെ ചില മനോഹര നിമിഷങ്ങള്‍ എന്ന കുറിച്ച് കജോളിനും അമീര്‍ ഖാനുമൊപ്പമുള്ള ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ‘‘ഈ രണ്ട് അസാമാന്യ മനുഷ്യരെ സ്നേഹിക്കൂ സെറ്റിൽ അവരോടൊപ്പം ഒരിക്കലും വിരസമായ നിമിഷങ്ങൾ ഉണ്ടാകില്ല, ക്യാമറയ്ക്ക് മുന്നിൽ അവർ എങ്ങനെ രൂപാന്തരപ്പെടുന്നു 👍🏾... ഇത് അവർ ഒരുമിച്ചിരിക്കുന്നതിന്റെ നർമ്മത്തിന്റെ ഒരു നേർക്കാഴ്ച്ച മാത്രമാണ് 🤗..’’ എന്നാണ് രേവതി വീഡിയോയ്ക്കൊപ്പം കുറിച്ചത്.






